Currency

ഗതാഗത നിയമലംഘന നിരീക്ഷണത്തിന് വരുന്നു മൂന്ന് ‘പ്രാപ്പിടിയന്മാര്‍’

സ്വന്തം ലേഖകന്‍Thursday, December 7, 2017 8:59 am

അബുദാബി: തലസ്ഥാന റോഡുകളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പുതിയ സംവിധാനം വരുന്നു. ‘പ്രാപ്പിടിയന്മാര്‍’ എന്നറിയപ്പെടുന്ന ഹൈടെക് ക്യാമറകള്‍ ഘടിപ്പിച്ച മൂന്നു ഡ്രോണുകളാണ് ആദ്യഘട്ടത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായ് നിരീക്ഷണത്തിനിറങ്ങുക. ഗതാഗതക്കുരുക്ക്, വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ തുടങ്ങിയവ കണ്ടെത്തി പ്രാപ്പിടിയന്മാര്‍ തല്‍സമയം പൊലീസ് കണ്‍ട്രോള്‍ റൂമിനു ചിത്രം സഹിതം വിവരം കൈമാറും.

പാര്‍ക്കിങ് മേഖലകളിലും ഇവ നിരീക്ഷണം നടത്തും. പൊലീസ് കാറുമായി ബന്ധിപ്പിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. ഇതിലേക്കും ട്രാഫിക് ആസ്ഥാനത്തേക്കും ഒരേസമയം വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനമാണുള്ളത്. നഗരത്തിലെ എല്ലാ റോഡുകളും ഇവയുടെ നിരീക്ഷണ വലയത്തിലായിരിക്കും.

വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് സ്‌കാന്‍ ചെയ്ത് വാഹനയുടമകള്‍ പാര്‍ക്കിങ് ഫീസ് അടച്ചിട്ടുണ്ടോയെന്നു കണ്ടുപിടിക്കാനും ഇതില്‍ സംവിധാനമുണ്ട്. സ്‌കൂള്‍ ബസുകളും ഈ ഡ്രോണുകള്‍ പ്രത്യേകം നിരീക്ഷിക്കുമെന്നതിനാല്‍ കുട്ടികളുടെ സുരക്ഷ കൂടുതല്‍ ഉറപ്പാക്കാനും ഇതുവഴി കഴിയും. കാലാവസ്ഥാ മാറ്റങ്ങളൊന്നും ഇതിനു തടസമാകില്ലെന്നതാണു മറ്റൊരു പ്രത്യേകത.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x