
അബൂദബി: യുഎഇ 46-ാം ദേശീയദിനം ആഘോഷമാക്കി രാജ്യത്തെസ്വദേശികളും വിദേശികളും. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്, ഫുജൈറ, ഉംഅല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നീ എമിറേറ്റുകളിലെ ബീച്ചുകളും പൊതുപാര്‍ക്കുകളും ഷോപ്പിങ് മാളുകളുമെല്ലാം ആഘോഷത്തിമര്പ്പിനെത്തിയവരുടെ തിരക്കിലായിരുന്നു.
വിവിധ സംഘടനകളും സാമൂഹിക കൂട്ടായ്മകളും വ്യത്യസ്തങ്ങളായ കല-സാംസ്കാരിക പരിപാടികളാണ് സംഘടിപ്പിച്ചത്. വ്യോമ പ്രകടനങ്ങളും കരിമരുന്ന് പ്രയോഗങ്ങളും രാജ്യനിവാസികള്‍ക്ക് ദൃശ്യവിരുന്ന് സമ്മാനിച്ചു. അബുദാബി കോര്‍ണിഷില്‍ ദേശീയ ദിനാഘോഷത്തില്‍ ഏറ്റവും ആകര്‍ഷകമായത് രണ്ടു ദിവസങ്ങളിലും രാത്രിയില്‍ നടന്ന കരുമരുന്നു പ്രയോഗമായിരുന്നു. കോര്ണിഷിലെത്തിയ പതിനായിരങ്ങളെയാണ് 20 മിനിറ്റിലധികം നീണ്ട കരിമരുന്നു പ്രയോഗം ആകര്‍ഷിച്ചത്.
വിവിധ രാജ്യങ്ങളിലെ യു.എ.ഇ എംബസികളിലും ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. ദേശീയദിനത്തോടനുബന്ധിച്ച് രാഷ്ട്ര നേതാക്കള്‍ ജനങ്ങള്‍ക്ക് ആശംസ നേര്‍ന്നു. വിവിധ രാജ്യങ്ങളുടെ തലവന്മാര് ശൈഖ് ഖലീഫയെ ആശംസയറിയിച്ചു. ന്യൂയോര്‍ക്കിലെ നാസ്ഡാക് കെട്ടിടത്തില്‍ യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന് ആദരമര്‍പ്പിക്കുകയും 46ാം ദേശീയദിന ലോഗോ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സൗദി അറേബ്യയിലെ കിങ് അബ്ദുല്‍ അസീസ് സെന്ററില്‍ യു.എ.ഇ പതാകയിലെ നിറങ്ങള്‍ തെളിയിച്ചു. പാരീസിലെ ലൂവര്‍ മ്യൂസിയം ഒരാഴ്ച യു.എ.ഇ പതാകയുടെ വര്‍ണങ്ങളിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.