Currency

ഭാഗ്യ ദേവത വീണ്ടും മലയാളിക്കൊപ്പം; അബുദാബിയില്‍ ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റില്‍ 9 കോടി സമ്മാനം

സ്വന്തം ലേഖകന്‍Wednesday, December 6, 2017 8:42 am

 

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളി കോടിപതിയായി. ഏകദേശം ഒന്‍പത് കോടി രൂപ (50 ലക്ഷം ദിര്‍ഹം) ആണ് സമ്മാനം. ദേവാനന്ദന്‍ പുതുമണം പറമ്പത്ത് എന്നയാളെയാണ് ചൊവ്വാഴ്ച നടന്ന നവംബര്‍ മാസത്തെ നറുക്കെടുപ്പില്‍ ഭാഗ്യദേവത കടാക്ഷിച്ചത്.

ദേവാനന്ദന്റെ 186 ാം സീരിസിലെ 085303 എന്ന നമ്പര്‍ ടിക്കറ്റിനായിരുന്നു സമ്മാനം. മാസത്തിലൊരിക്കല്‍ നടക്കുന്ന ബിഗ് ടിക്കറ്റ് മില്ല്യണയര്‍ നറുക്കെടുപ്പില്‍ വിജയികളായിട്ടുള്ളത് കൂടുതല്‍ ഇന്ത്യന്‍ പ്രവാസികളാണ്. 15 വിജയികളില്‍ 12 പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇവരില്‍ മലയാളികളാണ് കൂടുതലും.

1992 മുതല്‍ നടന്നു വരുന്ന നറുക്കെടുപ്പില്‍ ഓരോ മാസവും പ്രീതി വര്‍ധിച്ചുവരികയാണ്. നേരത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ അമേരിക്കയിലെ മലയാളി വനിതാ ഡോക്ടര്‍ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപ (10 ദശലക്ഷം ദിര്‍ഹം)യും ഈ വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് ഇതേ നറുക്കെടുപ്പില്‍ 12 കോടി രൂപയും സമ്മാനമായി ലഭിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x