2018 മാര്‍ച്ചിലാണ് സാംസ്കാരിക- കല പരിപാടികളുമായി ഒരു മാസം മുഴുവനും നീളുന്ന അബൂദബി ഫെസ്റ്റിവല്‍ നടക്കുക. യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് ആല് നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് ഫെസ്റ്റിവല്‍ നടക്കുക.
500 ദിര്‍ഹമാണ് പിഴ ഈടാക്കുന്നത്. ചെറിയ അപകടങ്ങള്‍, ടയര്‍ പഞ്ചര്‍ എന്നിങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ട് നിരത്തുകളില്‍ തടസമുണ്ടാക്കുന്നവരില്‍ നിന്നായിരിക്കും ഇത്തരത്തില്‍ പിഴ ഈടാക്കുക.
ഓരോ വര്‍ഷവും പരിഷ്കരിക്കുന്ന വാക്സിനില്‍ മൂന്ന് വൈറസുകള്‍ക്കെതിരെയാണ് പ്രതിരോധം നല്‍കുന്നത്. ഈ വര്‍ഷം എച്ച്.1എന്‍1, എച്ച്3എന്‍2, പകര്‍ച്ചപ്പനി ബി എന്നീ വൈറസുകള്‍ക്കെതിരെയാണ് പ്രതിരോധം.
വാഹനത്തിന്റെ നിറം മാറ്റുക, ശബ്ദം വര്‍ധിപ്പിക്കുന്ന സാമഗ്രികള്‍ ഘടിപ്പിക്കുക, ലൈസന്‍സ് പ്ലേറ്റുകളും വിന്‍ഡ് സ്ക്രീന്‍ കവറുകളും മറയ്ക്കുക എന്നിവ അനുവദനീയമല്ലെന്ന് ഗതാഗത പട്രോള്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ അല്‍ ഖലീലി വ്യക്തമാക്കി.
മണല്ക്കാടുകളില് വിനോദത്തിനും സഞ്ചാരത്തിനും ഫോര്‍ വീല്‍ വാഹനങ്ങളില്‍ പോകുന്നവരില്‍നിന്ന് അടിയന്തര സഹായവും പിന്തുണയും തേടി പൊലീസ് കണ്ട്രോള് റൂമിലേക്ക് അഭ്യര്‍ഥന എത്തുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ നാല് ദിവസമാണ് അവധി. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് നാല് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കുക. യുഎഇ മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
മലപ്പുറം വേങ്ങര പറപ്പൂര് സ്വദേശി തെയ്യമ്പാലി മുഹമ്മദ് സലീമാണ് അബൂദാബിയിലെ മഫ്റഖ് ആശുപത്രിയില്‍ മരണപ്പെട്ടത്. റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് ഉച്ചയ്ക്ക് 1.15ന് തിരിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരന് ആയിരുന്നു സലീം.
അനുമതിയില്ലാതെ ഖുര്‍ആന്‍ മനഃപാഠ ക്ലാസുകള്‍ നടത്തുന്നത് ശിക്ഷാര്‍ഹമാണ്. ഇസ്ലാമികകാര്യ-ഓഖാഫ് ജനറല്‍ അതോറിറ്റിയുടെ അനുമതിയില്ലാതെ മതപരമായ ലൈബ്രറികള്‍ തുടങ്ങുക, ഇതിനായി സംഭാവന പിരിക്കുക എന്നിവയും കുറ്റകരമാണ്.
കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചവരുടെയും ഗുരുതരമായി പരുക്കേറ്റവരുടെയും ആകെ എണ്ണം 213 ആണ്. 2015ല്‍ ഇത് 273, 2014ല്‍ 239 എന്നിങ്ങനെ ആയിരുന്നു. അതേസമയം അപകടത്തില്‍ മരിച്ചതും ഗുരുതരമായി പരുക്കേറ്റതും കൂടുതലും ഏഷ്യക്കാരായിരുന്നു.
പാര്‍ക്കിങ് സ്ഥലങ്ങള്‍ ഇന്നലെ പ്രാബല്യത്തിലായി. അല്‍ സഹ്റാ മേഖലയ്ക്കും സമീപത്തും ഈസ്റ്റേണ്‍ മാംഗ്രൂവ്സിനും ഇടയിലാണ് പുതിയ പാര്‍ക്കിങ് സ്ഥലങ്ങള്‍. ഇവയില്‍ 1235 എണ്ണം സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിങ് സ്ഥലങ്ങളും 310 പ്രീമിയം പാര്‍ക്കിങ് ബേകളും ആയിരിക്കും.