Currency

യുഎഇയില്‍ അടുത്തമാസം പെട്രോള്‍, ഡീസല്‍ വില ഉയരും; രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്ക്

സ്വന്തം ലേഖകന്‍Thursday, November 30, 2017 9:35 am

ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 60 ഡോളറിനു മുകളില്‍ എത്തിയ സാഹചര്യത്തിലാണ് വിലവര്‍ധന നടപ്പാക്കാന്‍ യുഎഇ ഊര്‍ജ മന്ത്രാലയം തീരുമാനിച്ചത്. നവംബറില്‍ ലിറ്ററിന് 2 ദിര്‍ഹം മൂന്ന് ഫില്‍സുള്ള സൂപ്പര്‍ 98 പെട്രോളിന് ഡിസംബറില്‍ 2 ദിര്‍ഹം 15 ഫില്‍സ് നല്‍കണം.

അബൂദബി: യുഎഇയില്‍ ഡിസംബറില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കും. ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 60 ഡോളറിനു മുകളില്‍ എത്തിയ സാഹചര്യത്തിലാണ് വിലവര്‍ധന നടപ്പാക്കാന്‍ യുഎഇ ഊര്‍ജ മന്ത്രാലയം തീരുമാനിച്ചത്.

നവംബറില്‍ ലിറ്ററിന് 2 ദിര്‍ഹം മൂന്ന് ഫില്‍സുള്ള സൂപ്പര്‍ 98 പെട്രോളിന് ഡിസംബറില്‍ 2 ദിര്‍ഹം 15 ഫില്‍സ് നല്‍കണം. ഇപ്പോള്‍ ഒരു ദിര്‍ഹം 92 ഫില്‍സാണ് നിരക്കുള്ള സ്‌പെഷ്യലിന് രണ്ടു ദിര്‍ഹം നാല് ഫില്‍സായിരിക്കും നിരക്ക്. ഇപ്ലസിന് 1.97 ആയിരിക്കും പുതിയ വില. നവംബറില്‍ ലിറ്ററിന് 2 ദിര്‍ഹം 11 ഫില്‍സുള്ള ഡീസല്‍ നിരക്ക് അടുത്ത മാസം രണ്ട് ദിര്‍ഹം 20 ഫില്‍സായി ഉയരും.

അന്താരാഷ്ട്ര തലത്തിലെ വിലനിലവാരവുമായി ബന്ധിപ്പിച്ചതോടെയാണ് എണ്ണവില ഓരോ മാസവും പുതുക്കാന്‍ യുഎഇ തീരുമാനിച്ചത്. ഈ വര്‍ഷം ഇത് എട്ടാം തവണയാണ് വര്‍ധന രേഖപ്പെടുത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x