Currency

ആറ് മാസത്തില്‍ കൂടാത്ത ശിക്ഷകള്‍ക്കുള്ള സാമൂഹിക സേവനങ്ങള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Monday, March 6, 2017 12:02 pm

ആറ് മാസത്തില്‍ കൂടാത്ത തടവ് ശിക്ഷ വിധിക്കുന്ന കുറ്റങ്ങള്‍ക്കാണ് സാമൂഹിക സേവനം ശിക്ഷയായി നല്‍കുക. പള്ളികള്‍, തെരുവുകള്‍, പാര്‍ക്കുകള്‍ എന്നിവ വൃത്തിയാക്കലും പ്രത്യേക പരിഗണനയര്‍ഹിക്കുന്നവരുടെ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സഹായിക്കലും ആണ് പ്രധാനമായി പട്ടികയിലുള്ളത്.

അബൂദബി: ചെറിയ കുറ്റങ്ങള്‍ ചെയ്തവര്‍ക്ക് ശിക്ഷയായി വിധിക്കുന്ന സാമൂഹിക സേവനങ്ങള്‍ പ്രഖ്യാപിച്ചു. ശിക്ഷയായി നല്‍കാവുന്ന സേവനങ്ങളുടെ പട്ടിക അബൂദബി നീതിന്യായ വകുപ്പാണ് പ്രഖ്യാപിച്ചത്. ഉപപ്രധാനമന്ത്രി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ സാമൂഹിക സേവന പ്രോസിക്യൂഷന്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് നീതിന്യായ വകുപ്പ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ജീവകാരുണ്യം, വിദ്യാഭ്യാസം, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടതും സര്‍ക്കാര്‍, ബിസിനസ് മേഖലകളിലുമായിരിക്കും കുറ്റവാളികള്‍ക്കുള്ള സാമൂഹിക സേവനം.

ആറ് മാസത്തില്‍ കൂടാത്ത തടവ് ശിക്ഷ വിധിക്കുന്ന കുറ്റങ്ങള്‍ക്കാണ് സാമൂഹിക സേവനം ശിക്ഷയായി നല്‍കുക. പള്ളികള്‍, തെരുവുകള്‍, പാര്‍ക്കുകള്‍ എന്നിവ വൃത്തിയാക്കലും പ്രത്യേക പരിഗണനയര്‍ഹിക്കുന്നവരുടെ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സഹായിക്കലും ആണ് പ്രധാനമായി പട്ടികയിലുള്ളത്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x