വിവിധ എമിറേറ്റുകളിൽ നിന്നുള്ള അന്‍പതോളം നഴ്സുമാരെയാണ് അബുദാബി മലയാളി സമാജം ആദരിച്ചത്
പുതിയ നിയമത്തിന് ആഭ്യന്തര മന്ത്രാലയം അംഗീകാരം നല്കി. നിലവില്‍ യു.എ.ഇ.യില്‍ ഡ്രൈവര്‍ക്കും മുന്‍സീറ്റിലിരിക്കുന്ന ആള്‍ക്കും മാത്രമേ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമുണ്ടായിരുന്നുള്ളൂ. ഇതാണ് പരിഷ്കരിച്ചത്. പുതിയ നിയമപ്രകാരം കാറിലെ മുഴുവന്യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം.
ശിക്ഷ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്
പോലീസ് പെട്രോളിങ്ങിനിടെയും, സുരക്ഷാ ക്യാമറകളിലുമായിട്ടാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്
യു.എ.ഇയിലും ഒമാന്‍, യു.കെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും പ്രശ്നം നേരിട്ടു. കമ്പനിയുടെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാനും സാധിച്ചില്ലെന്ന് ചില ഉപഭോക്താക്കള്‍ ട്വിറ്ററില്‍ അറിയിച്ചു. അതേസമയം സേവനത്തില്‍ തടസം നേരിട്ടതായും ഉച്ചയ്ക്ക് 3.30ഓടെ സേവനം പുനഃസ്ഥാപിച്ചതായും ഡു ട്വിറ്ററില്‍ അറിയിച്ചു.
ആഴ്ചയില്‍ ഒരു അവധിദിനം, 30 ദിവസം ശമ്പളത്തോടു കൂടിയ വാര്‍ഷികാവധി, പാസ്പോര്‍ട്ട്, എമിറേറ്റ്സ് ഐ.ഡി, തൊഴില്‍ പെര്‍മിറ്റ് തുടങ്ങിയ രേഖകള്‍ കൈവശം വെക്കാനുള്ള അധികാരം, ദിവസേന 12 മണിക്കൂര്‍ വിശ്രമം എന്നീ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നിയമം.
‘യൂ ആര് റെസ്പോണ്സിബിള്’ എന്ന മുദ്രാവാക്യവുമായാണ് ക്യാംപെയ്ന് സംഘടിപ്പിക്കുന്നത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി സഹകരിച്ചാണു ക്യാംപെയ്ന് നടത്തുന്നത്. ഡ്രോണ്‍ ഉപയോഗിക്കുന്നതിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് പ്രചാരണ പരിപാടിയുടെ ലക്ഷ്യം.
2018 ജനുവരി ഒന്ന് മുതലാണ് പുതിയ വാറ്റ് പ്രാബല്യത്തിലാവുക. 3.7 ലക്ഷം ദിര്‍ഹവും അതിന് മുകളിലും വാര്‍ഷിക വരുമാനമുള്ള എല്ലാ സ്വകാര്യ കമ്പനികളും വാറ്റ് അടയ്ക്കേണ്ടിവരും. കെട്ടിടങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നവരും വാറ്റിന്റെ പരിധിയില്‍ വരുമെന്നതിനാല്‍ കെട്ടിട വാടക വര്‍ധിക്കുന്നതിനും ഇത് കാരണമാകും.
അബൂദബി വിതരണ കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്നും വെബ്സൈറ്റില്‍ നിന്നും എസ്.എം.എസ് ആയും ഇമെയില്‍ ആയും ബില്ലുകള്‍ ഉപഭോക്താക്കള്‍ക്ക് അയയ്ക്കും. ഏകദേശം 53 ശതമാനം ഉപഭോക്താക്കള്‍ നിലവില്‍ ഇലക്ട്രോണിക് ബില്‍ ഉപയോഗിക്കുമ്പോള്‍ ബാക്കി 47 ശതമാനത്തെ കൂടി ഈ സംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നത്.
ആരോഗ്യസംബന്ധമായതോ ഔഷധങ്ങളെ കുറിച്ചോ ഉള്ള വീഡിയോകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ജനങ്ങളെ മന്ത്രാലയം വിലക്കുകയും ചെയ്തിട്ടുണ്ട്. ഫ്ലോമക്സ് യു.എ.ഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അത് രാജ്യത്ത് ലഭ്യമാവുകയുമില്ലെന്നും അധികൃതര്‍ അറിയിച്ചു.