Currency

അബൂദബിയില്‍ നറുക്കെടുപ്പില്‍ മലയാളി യുവാവിന് 12.70 കോടി രൂപ സമ്മാനം

സ്വന്തം ലേഖകന്‍Tuesday, March 7, 2017 11:30 am

അബൂദാബി: മലയാളി യുവാവിന് 70 ലക്ഷം ദിര്‍ഹം (ഏകദേശം 12.70 കോടി രൂപ)സമ്മാനം. അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് മലയാളിക്ക് സമ്മാനം ലഭിച്ചത്. ഞായറാഴ്ചയായിരുന്നു നറുക്കെടുപ്പ്. 044698 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം.

അബൂദബിയില്‍ ഷിപ്പിങ് കോഓഡിനേറ്ററായി ജോലി ചെയ്യുന്ന ശ്രീരാജ് കൃഷ്ണന്‍ കോപ്പറമ്പിലിനാണ് നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. ശ്രീരാജ് 2007 മുതല്‍ യു.എ.ഇയില്‍ ജോലി ചെയ്തുവരികയാണ്. ഭാര്യ അശ്വതിയും അബൂദബിയിലുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x