ഇനി മുതല്‍ വി.പി.എസ് ഹെല്‍ത്ത് കെയറിന്റെ ഉടമസ്ഥതയിലുള്ള ബുര്‍ജീല്‍, മെഡിയോര്‍, എല്‍.എല്‍.എച്ച്, ലൈഫ് കെയര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് അതത് ആശുപത്രികളില്‍നിന്ന് നല്‍കാന്‍ സാധിക്കും.
അബൂദബി: വി.പി.എസ് ഹെല്‍ത്ത് കെയറിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രികളില്‍ നിന്ന് ജനന സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ അബൂദബി ആരോഗ്യ അതോറിറ്റിയും (ഹാദ്) വി.പി.എസ് ഹെല്‍ത്ത് കെയറും ധാരണയില്‍ ഒപ്പുവെച്ചു. ഇനി മുതല്‍ വി.പി.എസ് ഹെല്‍ത്ത് കെയറിന്റെ ഉടമസ്ഥതയിലുള്ള ബുര്‍ജീല്‍, മെഡിയോര്‍, എല്‍.എല്‍.എച്ച്, ലൈഫ് കെയര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് അതത് ആശുപത്രികളില്‍നിന്ന് നല്‍കാന്‍ സാധിക്കും.
ഇലക്ട്രോണിക് ലിങ്ക് വഴി ഹാദുമായി ബന്ധപ്പെട്ട് ആശുപത്രികള്‍ക്ക് നേരിട്ട് ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ കഴിയും. ഇതോടെ രക്ഷിതാക്കള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നേടുന്നതിനായി ഹാദിന്റെ സേവന കേന്ദ്രങ്ങളില്‍ പോകേണ്ടതില്ല. ഹാദിന്റെ ഏഴ് സ്ഥാപനങ്ങളില്‍നിന്ന് നേരിട്ട് ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.