Currency

വ്യാജ വാട്ട്‌സാപ് സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Monday, March 13, 2017 12:38 pm

ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നവര്‍ ലഹരി പദാര്‍ഥങ്ങളും മയക്കുമരുന്നും പ്രോത്സാഹിപ്പിക്കുന്നവരും പണം തട്ടിയെടുക്കാനുള്ള വ്യാജ സന്ദേശങ്ങളുമാണ് ഇവര്‍ നല്‍കുന്നതെന്നും ഈ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും മന്ത്രാലയം അറിയിച്ചു.

അബൂദബി: വാട്ട്‌സാപ് വഴിയും മറ്റു സാമൂഹിക മാധ്യമങ്ങള്‍ വഴിയും ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം. ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നവര്‍ ലഹരി പദാര്‍ഥങ്ങളും മയക്കുമരുന്നും പ്രോത്സാഹിപ്പിക്കുന്നവരും പണം തട്ടിയെടുക്കാനുള്ള വ്യാജ സന്ദേശങ്ങളുമാണ് ഇവര്‍ നല്‍കുന്നതെന്നും ഈ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും മന്ത്രാലയം അറിയിച്ചു.

അന്താരാഷ്ട്ര ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നുള്ള വാട്ട്‌സാപ് സന്ദേശങ്ങളും ഫോണ്‍വിളികളും ചിലര്‍ക്ക് തുടര്‍ച്ചയായി ലഭിച്ചതിനെ തുടര്‍ന്നാണ് വ്യാജ സന്ദേശങ്ങളിലൂടെയുള്ള തട്ടിപ്പ് ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ വന്നത്. ചില സന്ദേശങ്ങള്‍ പാകിസ്താനില്‍ നിന്നുള്ളതാണ്. സന്ദേശങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പാക് അധികൃതരുടെ സഹകരണത്തോടെ സന്ദേശം അയച്ച കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്നും അധികുതര്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 80044 നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x