1946 ജൂണിനുശേഷം രാജ്യത്ത് ജൂണ്‍ മാസങ്ങളിലെ ശരാശരി താപനിലയില്‍ ഏറ്റവും കൂടുതലാണിത്. കഴിഞ്ഞ ജൂണിലെ ശരാശരി താപനില 40.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു. മുന്‍വര്‍ഷങ്ങളെക്കാള്‍ ഈ നാളുകളില്‍ ശരാശരി 4.5 ഡിഗ്രിസെല്‍ഷ്യസിന്റെ വര്‍ധനവുണ്ടായി.
ഗതാഗത നിയമങ്ങള്‍ അനുസരിക്കാനും ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് അപകട സാഹചര്യങ്ങള്‍ പരമാവധി കുറക്കാനുമുദ്ദേശിച്ചാണ് ബോധവല്‍ക്കരണ പരിപാടികള്‍ ശക്തിപ്പെടുത്തിയത്. റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കാന്‍ സ്വദേശികള്‍ എന്നോ വിദേശികള്‍ എന്നോ വ്യത്യാസമില്ലാതെ എല്ലാവരും ബാധ്യസ്ഥരാണെന്നും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം ഡയറക്ടര്‍ കേണല്‍ ആദില്‍ അദ്ദൂസരി വ്യക്തമാക്കി.
വിമാനത്താവള റൗണ്ട് എബൗട്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. നവീകരണ പ്രവര്‍ത്തനം തുടങ്ങിയതായും 40 ദിവസം നീണ്ടുനില്‍ക്കുമെന്നും നിയന്ത്രണം ഈ ദിവസങ്ങളില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
ബഹ്റൈന്‍ ദേശീയ വിമാന കമ്പനിയായ ഗള്‍ഫ് എയര്‍ സലാലയിലേക്ക് സര്‍വിസ് ആരംഭിച്ചു. ഖരീഫ് സീസണ് മുന്‍നിര്‍ത്തി സെപ്റ്റംബര്‍ 14 വരെയുള്ള മൂന്നു മാസ കാലയളവിലാണ് ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ നിന്ന് സലാലയിലേക്ക് സര്‍വിസ് ഉണ്ടാവുക.
ലോകത്തിലെ ആദ്യ സമുദ്രത്തിനടിയിലെ ഏറ്റവും വലിയ വാട്ടര്‍തീം പാര്‍ക്ക് ബഹ്റൈനില്‍. ആഗസ്റ്റില്‍ ഇത് സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കുന്നതോടെ ബഹ്റൈന്‍ ആഗോള ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കും. സന്ദര്‍ശകരുടെ കുത്തൊഴുക്ക് ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാകുമെന്നാണ് രാജ്യത്തെ വിനോദ സഞ്ചാര മേഖലയിലുള്ളവര്‍ കരുതുന്നത്.
നാഷണല്‍ എമര്‍ജന്‍സി പ്ലാനിന്റെ ഭാഗമായി ഇന്ന് ബഹ്റൈനിലെ വിവിധയിടങ്ങളില്‍ അപായസൂചന മുന്നറിയിപ്പ് പരീക്ഷിക്കും. ബഹ്റൈന്‍ ആഭ്യന്തരമന്ത്രാലയമാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ 11 മണിവരെ ആരംഭിക്കുന്ന പരീക്ഷണം ഏകദേശം അരമണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.
നാസര്‍ ബിന്‍ ഹമദ് ആല് ഖലീഫ റമദാന് ഹെറിറ്റേജ് ഫെസ്റ്റില്‍ റമദാനിലെ ആദ്യ 10 ദിവസത്തില്‍ 10,000 പേര് സന്ദര്‍ശനം നടത്തിയതായി കണക്കുകള്‍. പരമ്പരാഗത മത്സരം, ഇലക്ട്രോണിക്സ് ഗെയിമുകള്‍, വിവിധ കായിക മത്സരങ്ങള്‍ എന്നിവയിലും സജീവമായ പങ്കാളിത്തമാണുണ്ടായത്.
രക്തസമ്മര്‍ദം കൂടി പ്രവാസികളില്‍ നിരവധിപേര്‍ അതിഗുരുതരാവസ്ഥയിലാകുന്നതും മരണത്തിലേക്കോ ശരീരത്തിന്റെ തളര്‍ച്ചയിലേക്കോ എത്തപ്പെടുന്നത് തുടര്‍ച്ചയാകുകയാണ്. രാജ്യത്തെ ആശുപത്രികളില്‍ രക്തസമ്മര്‍ദം കൂടി ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഇതില്‍ നല്ലൊരു പങ്കും മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരാണ്.
തൊഴില്‍ രഹിതര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് പുതിയ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുക. തൊഴിലില്ലായ്മ വേതനം ബിരുദധാരികള്‍ക്ക് 150 ദിനാറില്‍ നിന്ന് 200 ദിനാറായും ബിരുദധാരികളല്ലാത്തവര്‍ക്ക് 120ല്‍ നിന്ന് 150 ദിനാറായും വര്‍ധിപ്പിച്ചതായി തൊഴില്‍ സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ വ്യക്തമാക്കി.
നാല് പുതിയ നിയമങ്ങള്‍ക്കും അംഗീകാരം നല്കി. രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം സമാധാനപരമായി നിലനിര്‍ത്തുന്നതിനും കുഴപ്പങ്ങളില്‍ നിന്നും അരക്ഷിതാവസ്ഥയില്‍ നിന്നും സമൂഹത്തെ മുക്തമാക്കുന്നതിനും ഉതകുന്ന ഏറെ പ്രധാനപ്പെട്ട നിയമത്തിനാണ് അംഗീകാരം നല്‍കിയിട്ടുള്ളത്.