Currency

റെക്കോര്‍ഡ് ചൂടിലേക്ക് ബഹ്‌റൈന്‍

സ്വന്തം ലേഖകന്‍Wednesday, July 10, 2019 1:48 pm

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ കഴിഞ്ഞ മാസം അനുഭവപ്പെട്ടത് 117 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിനങ്ങളെന്ന് മെട്രേറോളജിക്കല്‍ ഡയറക്ടേറ്റ് അധികൃതര്‍. 1946 ജൂണിനുശേഷം രാജ്യത്ത് ജൂണ്‍ മാസങ്ങളിലെ ശരാശരി താപനിലയില്‍ ഏറ്റവും കൂടുതലാണിത്. കഴിഞ്ഞ ജൂണിലെ ശരാശരി താപനില 40.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു. മുന്‍വര്‍ഷങ്ങളെക്കാള്‍ ഈ നാളുകളില്‍ ശരാശരി 4.5 ഡിഗ്രിസെല്‍ഷ്യസിന്റെ വര്‍ധനവുണ്ടായി.

2018 ജൂണില്‍ 35 ഡിഗ്രിസെല്‍ഷ്യസായിരുന്ന രാജ്യത്തെ താപനില 40 ഡിഗ്രിസെല്‍ഷ്യസ് കവിഞ്ഞതായി രേഖകള്‍ വ്യക്തമാക്കുന്നു. 1999 ജൂണിലെ ദിനങ്ങളില്‍ രേഖപ്പെടുത്തിയ അത്യുഷ്ണമായിരുന്നു ഇതിന് മുമ്പുള്ള സമീപകാല റെക്കോര്‍ഡ്. ഇത്തരത്തില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ബഹ്‌റൈന്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ബഹ്റൈനിന്റെ കാലാവസ്ഥ ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രതിമാസ റിപ്പോര്‍ട്ടിലാണ് വിശദമായ വിവരങ്ങളുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x