Currency

പൊതു ബജറ്റിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി

സ്വന്തം ലേഖകന്‍Monday, May 13, 2019 3:21 pm

മനാമ: രാജ്യത്തിന്റെ 2019-20 വര്‍ഷത്തേക്കുള്ള പൊതു ബജറ്റിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. നാല് പുതിയ നിയമങ്ങള്‍ക്കും അംഗീകാരം നല്‍കി. രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം സമാധാനപരമായി നിലനിര്‍ത്തുന്നതിനും കുഴപ്പങ്ങളില്‍ നിന്നും അരക്ഷിതാവസ്ഥയില്‍ നിന്നും സമൂഹത്തെ മുക്തമാക്കുന്നതിനും ഉതകുന്ന ഏറെ പ്രധാനപ്പെട്ട നിയമത്തിനാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. ശൂറ കൗണ്‍സില്‍ അധ്യക്ഷന്‍ അലി ബിന്‍ സാലിഹ് അസ്സാലിഹിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് ബജറ്റ് അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തത്.

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകളെ ശക്തമായി നിരാകരിക്കുന്നതായി ശൂറ കൗണ്‍സില്‍ വ്യക്തമാക്കി. പണ്ഡിതരും മത നേതാക്കളൂം രാജ്യത്തിന്റെ ഐക്യത്തിനും ഒത്തൊരുമക്കുമായി നിലകൊള്ളുകയും വെല്ലുവിളികളെ നേരിടാന്‍ ഒന്നിച്ച് നില്‍ക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ശൂറാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x