പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വദിന ബഹ്റൈന്‍ സന്ദര്‍ശനം പ്രമാണിച്ച് 250 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കുവാനാണ് ബഹ്റൈന്‍ ഗവര്‍മെന്റ് തീരുമാനമെടുത്തത്. മലയാളികളടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മോചിപ്പിക്കപ്പെടുക. ജയിലില്‍ കഴിയുന്നവരുടെ പട്ടിക ഒരാഴ്ചക്കുള്ളില്‍ കൈമാറാന്‍ ഇന്ത്യന്‍ അംബാസഡര്‍ക്ക് നരേന്ദ്രമോദി നിര്‍ദേശം നല്കി.
യു.എ.ഇയിലെ പ്രമുഖ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ഇനി റൂപേ കാര്‍ഡുകള്‍ നല്കി തുടങ്ങും. ഇന്ത്യയുടെ ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ റൂപേയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുടക്കം കുറിച്ചത്. യു.എ.ഇയിലെ എമിറേറ്റസ് എന്‍.ബി.ഡി, ഫസ്റ്റ് അബൂദബി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് താമസിയാതെ റൂപേ കാര്‍ഡുകളും പുറത്തിറക്കുക.
ഒന്ന് മുതല്‍ 2 ബില്യണ്‍ ഡോളര്‍ വരെ മുതല്‍ മുടക്കിലുള്ള പദ്ധതി 2023ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മണിക്കൂറില്‍ നാല്പത്തി മൂവായിരം യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യവും 20 മെട്രോ സ്റ്റേഷനുകളുണ്ടാകും. 109 കിലോമീറ്റര്‍ ദൈര്‍ഘ്യത്തോടെ വിഭാവനം ചെയ്യുന്ന മെട്രോ ആദ്യ ഘട്ടത്തില്‍ 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്കിലായിരിക്കും നിലവില്‍ വരിക.
മതപരമായ ചടങ്ങുകള്‍ രാഷ്ട്രീയ അജണ്ടക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. ജമ്മു കശ്മീരിന്റെ ആര്‍ട്ടിക്കിള്‍ 370-ാം വകുപ്പ് റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ പാകിസ്താന്, ബംഗ്ലാദേശ് സ്വദേശികളായ വ്യക്തികള്‍ കഴിഞ്ഞ ദിവസം നടത്തിയ അനധികൃത റാലിയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
വലിയ പെരുന്നാളിനോടനുബന്ധിച്ച് 105 തടവുകാരെ മോചിപ്പിക്കാന്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവിട്ടു. ജയിലിലെ നല്ല നടപ്പുകാരായ 105 പേരാകും പുറത്തിറങ്ങുകയെന്ന് ബഹ്റൈന്‍ വാര്‍ത്ത എജന്‍സി അറിയിച്ചിട്ടുണ്ട്. ബലി പെരുന്നാളിന്റെ മഹത്വം പേറി ഇവര്‍ ജീവിതത്തില്‍ നല്ല വഴികളിലൂടെ സഞ്ചരിക്കുമെന്ന പ്രത്യാശയാണ് പങ്കുവയ്ക്കപ്പെടുന്നത്.
പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ രാജകുമാരനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും ഡയറക്ടറേറ്റുകള്‍ക്കും ഔദ്യോഗിക സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് 10 മുതല്‍ 13 വരെയാണ് അവധി.
ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനത്തിന്റെ ആദ്യഘട്ടത്തില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗമാണ് ഇപ്പോള്‍ നിയന്ത്രിക്കുന്നത്. ഷോപിങ് മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലെല്ലാം ഇത് സംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പുകള് ലഭിച്ചതിനെ തുടര്‍ന്ന് ഒറ്റത്തവണ ഉപയോഗിച്ച പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കിയിട്ടുണ്ട്.
ബഹ്റൈനില്‍ പ്രവാസിയായ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ സ്വദേശി മനോജിന്റെയും റോസ് മനോജിന്റെയും മകനായ ശ്രേയസ് മനോജ് (16) ആണ് മരിച്ചത്. ഗുദൈബിയ ഗൗരി കൃഷ്ണ റസ്റ്റോറന്റിന് സമീപത്തെ ഇവരുടെ താമസ സ്ഥലമായ ഫ്ലാറ്റിന്റെ ടെറസിലാണ് മൃതദേഹം കാണപ്പെട്ടത്.
ബഹ്റൈനില്‍ സ്വദേശി കുടുംബങ്ങള്‍ ധാരാളമായി താമസിക്കുന്ന ചില പ്രദേശങ്ങളില്‍ നിന്ന് ബാച്ചിലര്‍മാരായ തൊഴിലാളികളുടെ താമസം ഒഴിവാക്കുവാന്‍ കാബിനറ്റ് യോഗം തീരുമാനിച്ചു. വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കും.
വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കല്‍, പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ നല്കുന്ന ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ ആസ്ഥാനത്തെത്തുന്ന അപേക്ഷകര്‍ക്ക് ഇനി മുതല്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാണ്. എണ്ണൂറു മുതല്‍ ആയിരം വരെ അപേക്ഷകര്‍ ദിനം പ്രതി സന്ദര്‍ശിക്കുന്നതാണ് എല്‍.എം.ആര്.എ. ആസ്ഥാനം.