
മനാമ: പ്രവാസികളില്‍ രക്തസമ്മര്‍ദം കൂടുന്നു. രക്തസമ്മര്‍ദം കൂടി പ്രവാസികളില്‍ നിരവധിപേര്‍ അതിഗുരുതരാവസ്ഥയിലാകുന്നതും മരണത്തിലേക്കോ ശരീരത്തിന്റെ തളര്‍ച്ചയിലേക്കോ എത്തപ്പെടുന്നത് തുടര്‍ച്ചയാകുകയാണ്. രാജ്യത്തെ ആശുപത്രികളില്‍ രക്തസമ്മര്‍ദം കൂടി ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഇതില്‍ നല്ലൊരു പങ്കും മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരാണ്.
അമിതമായ രക്തസമ്മര്‍ദത്തെ തുടര്‍ന്ന് പ്രവാസികളില്‍ പക്ഷാഘാതം വ്യാപകമാകുന്ന സാഹചര്യത്തില്‍ രക്തസമ്മര്‍ദം പരിശോധിക്കാന്‍ ഏവരും തയ്യാറാകണമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം പരിശോധിക്കാത്തവരും ഇതിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് അറിയാത്തവരുമായ പ്രവാസികള്‍ ഏറെയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കൃത്യമായ വ്യായാമമില്ലായ്മ, മാനസിക സംഘര്‍ഷം, ഭക്ഷണ ക്രമീകരണമില്ലായ്മ, ഉപ്പിന്റെ അമിത ഉപഭോഗം തുടങ്ങിയവയാണ് രക്തസമ്മര്‍ദം കൂട്ടുന്നത്.
കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷമിതുവരെയും നിരവധി മലയാളികള്‍ രക്തസമ്മര്‍ദം കൂടി മരണപ്പെടുകയോ ശരീരം പൂര്‍ണ്ണമായും തളരുകയോ ചെയ്തു. വിവിധ പ്രവാസി സാമൂഹിക പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പുകളിലെ രോഗനിര്‍ണ്ണയങ്ങളിലും വെളിപ്പെടുന്ന പ്രധാന വില്ലന്‍ അമിത രക്തസമ്മര്‍ദമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.