
മനാമ: നാസര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ റമദാന്‍ ഹെറിറ്റേജ് ഫെസ്റ്റില്‍ റമദാനിലെ ആദ്യ 10 ദിവസത്തില്‍ 10,000 പേര്‍ സന്ദര്‍ശനം നടത്തിയതായി കണക്കുകള്‍. പരമ്പരാഗത മത്‌സരം, ഇലക്‌ട്രോണിക്‌സ് ഗെയിമുകള്‍, വിവിധ കായിക മത്‌സരങ്ങള്‍ എന്നിവയിലും സജീവമായ പങ്കാളിത്തമാണുണ്ടായത്. ഹമദ് രാജാവിന്റെ യുവജന, സേവന പ്രവര്‍ത്തനങ്ങളുടെ പ്രതിനിധിയും യുവജന കായിക സുപ്രീം കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നിര്‍ദേശപ്രകാരമാണ് മേള സംഘടിപ്പിക്കപ്പെട്ടത്.
ബഹ്‌റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി)യാണ് മേളയുടെ സംഘാടനം നിര്‍വഹിച്ചിരിക്കുന്നത്. കാരോണ്‍ മത്‌സരത്തില്‍ വിജയിക്കുന്നവര്‍ക്ക് 5000 ബി.ഡിയാണ് പ്രതിഫലമായി ലഭിക്കുക. ആദ്യ 10 വിജയികള്‍ക്ക് 200,000 ഡോളര്‍ വിവിധ മത്‌സരങ്ങളില്‍ സമ്മാനത്തുകയായി ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.