ഏതുതരം വൈറസാണ് കണ്ടെത്തിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. മൂന്നാഴ്ചത്തേയ്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ നേരിട്ടുള്ള അധ്യയനം നിര്‍ത്തിവച്ചു. സര്‍ക്കാര്‍- സ്വകാര്യ സ്കൂളുകള്‍ക്കും, കെജി, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം തീരുമാനം ബാധകമാണ്. റസ്റ്ററന്റുകളിലും കഫേകളിലും ഭക്ഷണം അകത്തു നല്‍കുന്നതും നിര്‍ത്തിവച്ചു.
ബഹ്റൈനില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി. ഇതിനെത്തുടര്‍ന്ന്, രാജ്യത്തെ റസ്റ്റോറന്റുകളില്‍ ജനുവരി 31 മുതല്‍ മൂന്നാഴ്ചക്കാലത്തേക്ക് ഇന്‍ഡോര്‍ ഡൈനിംഗിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ക്ലിനിക്കല്‍ പരീക്ഷണം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അനുമതിയെന്ന് നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ വാരം യുഎഇയും സീനോഫോം വാക്സീന് അംഗീകാരം നല്‍കിയിരുന്നു. 7,700 പേരാണ് ബഹ്റൈനില്‍ വാക്സീന് പരീക്ഷണത്തിന്റെ ഭാഗമായത്.
ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള കോവിഡ് പരിശോധനാ നിരക്ക് 60 ദിനാറില്‍ നിന്ന് 40 ദിനാറായാണ് കുറച്ചത്. വിമാനത്താവളത്തില്‍ എത്തുമ്പോഴും 10 ദിവസം കഴിഞ്ഞും നടത്തേണ്ട കോവിഡ് പി.സി.ആര് പരിശോധനകള്‍ക്കായി ഇനി പുതിയ നിരക്കിലുള്ള ഫീസ് നല്കിയാല് മതിയാകും. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇത് ബാധകമാണ്. തീരുമാനം പ്രാബല്യത്തിലായി.
കോവിഡ് റാപിഡ് ടെസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കും. വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുക.
ഇന്ന് മുതല്‍ ബഹ്റൈനിലെ പള്ളികളില്‍ ദുഹ്ര്‍ നമസ്കാരം പുനരാരംഭിക്കും. നേരത്തെ പള്ളികളിലെ സുബ്ഹ് നമസ്കാരം പുനരാരംഭിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച്ചയിലെ ജുമുഅ നമസ്കാരം ഉടനെ തുടങ്ങുകയില്ലെന്നാണ് അധിക്യതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
100 മുതല്‍ 125 ദീനാര്‍ വരെയാണ് യാത്രാനിരക്ക്. ദുബായിലേക്ക് വിസിറ്റ് വിസയോ ട്രാന്‍സിറ്റ് വിസയോ എടുക്കാതെ തന്നെ നേരിട്ട് ബഹ്റൈനിലേക്കെത്താന് കുറഞ്ഞ ചെലവില്‍ ടിക്കറ്റ് എടുക്കാമെന്ന സൗകര്യം എമിറേറ്റ്സ് സര്‍വീസിലുണ്ട്. എന്നാല്‍ ഫ്ലൈ ദുബായ് സര്‍വീസില്‍ ദുബായിലേക്ക് ട്രാന്‍സിറ്റ് അല്ലെങ്കില്‍ വിസിറ്റ് വിസ ഉണ്ടായിരിക്കണം.
യുഎഇക്ക് പിന്നാലെ വാക്സീന് ഉപയോഗിക്കാന്‍ അനുമതി നല്കുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമാണ് ബഹ്റൈന്‍. ആബുദാബി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സിനോഫാം, അബുദാബി ആസ്ഥാനമായ നിര്‍മിതബുദ്ധി സ്ഥാപനം ഗ്രൂപ്പ് 42 എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന കോവിഡ് വാക്സീന് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ബഹ്റൈനില്‍ അവസാനിക്കാനിരിക്കെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതലാണ് ട്രാഫിക് സിഗ്നലുകളില്‍ ഗ്രീന്‍ ഫ്ളാഷ് സംവിധാനം ഏര്‍പ്പെടുത്തി തുടങ്ങിയത്. പച്ചയില്‍ നിന്ന് ചുവപ്പിലേക്ക് മാറുകയാണെന്ന് സൂചിപ്പിക്കാന്‍ മൂന്ന് തവണ പച്ച വെളിച്ചം മിന്നുന്ന സംവിധാനമാണിത്. 137 ട്രാഫിക് സിഗ്നലുകള്‍ ഈ വിധത്തില്‍ പരിഷ്കരിച്ചു കഴിഞ്ഞു.
നവംബര്‍ ഒന്ന് മുതല്‍ ബഹ്റൈനില്‍ പള്ളികളിലെ ദുഹ്ര്‍ നമസ്കാരം (മധ്യാഹ്ന പ്രാര്‍ഥന) പുനരാരംഭിക്കുമെന്ന് ഇസ് ലാമിക സുപ്രീം കൗണ്‍സിലാണ് അറിയിച്ചു. പ്രാര്‍ഥനക്കെത്തുന്നവര്‍ കോവിഡ് പ്രതിരോധ മുന്‍കരുതലുകളെടുക്കണമെന്ന നിര്‍ദേശവും അധിക്യതര്‍ നല്‍കിയിട്ടുണ്ട്.