മനാമ: ചൈനയുടെ സിനോഫാം വാക്സീന് ബഹ്റൈനും അംഗീകാരം നല്കി. ക്ലിനിക്കല്‍ പരീക്ഷണം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അനുമതിയെന്ന് നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ വാരം യുഎഇയും സീനോഫോം വാക്സീന് അംഗീകാരം നല്‍കിയിരുന്നു. 7,700 പേരാണ് ബഹ്റൈനില്‍ വാക്സീന് പരീക്ഷണത്തിന്റെ ഭാഗമായത്.
അടിയന്തരാവശ്യങ്ങള്‍ക്ക് ഫൈസര്‍ വാക്സീന് ഉപയോഗിക്കാന്‍ കുവൈത്തും അനുമതി നല്കി. അബുദാബി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സിനോഫാം, അബുദാബി ആസ്ഥാനമായ നിര്‍മിതബുദ്ധി സ്ഥാപനം ഗ്രൂപ്പ് 42 എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന കോവിഡ് വാക്സീന് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ബഹ്റൈനില്‍ നടത്തിയതിനു പിന്നാലെയാണ് വാക്സീന് ഔദ്യോഗിക അംഗീകാരം നല്‍കിയത്.
വാക്സീന് 86% ഫലപ്രാപ്തിയുള്ളതാണെന്ന് അതോറിറ്റി വ്യക്തമാക്കി. അതോറിറ്റി നിയോഗിച്ച ക്ലിനിക്കല്‍ സമിതിയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് അനുമതി നല്‍കിയത്. കഴിഞ്ഞമാസം മൂന്നു മുതല്‍ അടിയന്തര ഘട്ടങ്ങളില്‍ സിനോഫാം വാക്സീന് ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ബഹ്റൈനില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും വാക്സീന് സൗജന്യമായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.