മനാമ: കോവിഡ് വൈറസിന്റെ പുതിയ വകഭേദം ബഹ്‌റൈനില്‍ കണ്ടെത്തിയതിനു പിന്നാലെ പ്രതിരോധ നടപടികളും ശക്തമാക്കി. ഏതുതരം വൈറസാണ് കണ്ടെത്തിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. മൂന്നാഴ്ചത്തേയ്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ നേരിട്ടുള്ള അധ്യയനം നിര്‍ത്തിവച്ചു. സര്‍ക്കാര്‍- സ്വകാര്യ സ്‌കൂളുകള്‍ക്കും, കെജി, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം തീരുമാനം ബാധകമാണ്. റസ്റ്ററന്റുകളിലും കഫേകളിലും ഭക്ഷണം അകത്തു നല്‍കുന്നതും നിര്‍ത്തിവച്ചു.
കോവിഡ് പ്രതിരോധ ദേശീയ സംഘം തന്നെയാണ് കോവിഡിന്റെ വകഭേദത്തെ പുതിയതായി ബഹ്‌റൈനില്‍ കണ്ടെത്തിയ വിവരം അറിയിച്ചത്. ലോകത്തു തന്നെ ഏറ്റവും അധികം കോവിഡ് പ്രതിരോധ വാക്‌സീന്‍ നല്‍കുന്ന മൂന്നാമത്തെ രാജ്യമാണ് ബഹ്‌റൈന്‍. ഫൈസര്‍, സിനോവാക്‌സീന്‍, ആസ്ട്രാസെനെകാ എന്നീ മൂന്നുതരം വാക്‌സീനുകളും ഇവിടെ നല്‍കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.