മൂന്ന് ലക്ഷം പ്രതിരോധ വാക്സിനുകള്‍ ഇതിനായി രാജ്യത്ത് എത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. ചില മേഖലകളില്‍ ഇളവ് അനുവദിച്ചു കൊണ്ട് സാധാരണ ജീവിതം കൈവരിക്കുന്നതിന് സഹായകമായ നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തിലാക്കി തുടങ്ങി. എന്നാല്‍ ഓരോരുത്തരും തങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ് ലാമിക സുപ്രീം കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. സുബ്ഹി, ദുഹ്ര്‍, അസ്ര് പ്രാര്‍ഥനകള്‍ മുമ്പേ പുനരാരംഭിച്ചിരുന്നു. പ്രാര്‍ഥനക്കെത്തുന്നവര്‍ കോവിഡ് പ്രതിരോധ മുന്‍കരുതലുകളെടുക്കണമെന്ന് അധിക്യതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബഹ്റൈനില്‍ ഈ മാസം 14 മുതല്‍ റസ്റ്റോറന്റുകളില്‍ അകത്തിരുന്ന് ഭക്ഷണം കഴിക്കാം. ഒരു നേരത്ത് പരമാവധി 30 പേര്‍ക്കാണ് അനുമതിയുണ്ടാവുക. കോവിഡ് പ്രതിരോധത്തിനായുള്ള ദേശീയ പ്രതിരോധ സമിതിയാണ് തീരുമാനം പ്രഖ്യാപിച്ചത്.
വിദേശികള്‍ക്ക് തൊഴിലെടുക്കുന്നതിനുള്ള വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കൂടി സമര്‍പ്പിക്കണമെന്ന നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു. വൈദഗ്ധ്യമുള്ള ജോലി കൈകാര്യം ചെയ്യാന്‍ പ്രാപ്തരാണെന്ന് തെളിയിക്കാന്‍ വിദേശികളുടെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന ഗുണം ചെയ്യുമെന്ന് എംപിമാര്‍ പറഞ്ഞു.
ബഹ്റൈനില്‍ വ്യാഴാഴ്ച മുതല്‍ സുബ്ഹി, ളുഹര്‍, അസര്‍ നമസ്കാരങ്ങള്‍ക്ക് പള്ളികള്‍ തുറന്ന് കൊടുക്കും. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ പള്ളികള്‍ അടച്ചിട്ടിരിക്കയാണ്.
ബഹ്റൈനില്‍ ഇന്‍ഡോര്‍ ഡൈനിംഗിനും ജിംനേഷ്യങ്ങള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവക്കുമുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 14 വരെ മാത്രം. അതേസമയം സാമൂഹിക അകലം പാലിക്കല്‍, പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കല്‍ എന്നീ നിയന്ത്രണങ്ങള്‍ മെയ് 31 വരെ തുടരും.
ബഹ്റൈനില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ 3 മാസം കൂടി നീട്ടി. ഹെല്‍ത്ത് സെന്ററുകളില്‍ വരുന്ന വിദേശികളില്‍ നിന്നുള്ള സര്‍വീസ് ഫീസും ജനറല്‍ മെഡിക്കല്‍ കണ്സല്റ്റേഷവും ഫീസും ഫെബ്രുവരി 28 വരെ വേണ്ടെന്നു വെച്ചതും 3 മാസം നീട്ടി.
ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 14 വരെയാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലുണ്ടാവുക. ഇന്‍ഡോര്‍ സ്പോര്‍ട്സ് ക്ലാസുകളും നിര്‍ത്തിവെക്കും. സര്‍ക്കാര്‍, സ്വകാര്യ സ്കൂള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ടെത്തിയുള്ള അധ്യയനം ഉണ്ടാകില്ല. ഓണ്‍ലൈന്‍ പഠനം പതിവുപോലെ തുടരും.
ബഹ്റൈനിലെത്തുന്നവര്‍ക്ക് മൂന്ന് കോവിഡ് ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കി. ഫെബ്രുവരി 22 മുതല്‍ നിയമം പ്രാബല്ല്യത്തില്‍ വരും. ടെസ്റ്റുകള്‍ക്കായുള്ള ഫീസ് നിരക്ക് 40 ദിനാറില്‍ നിന്ന് 36 ദിനാറായി കുറച്ചു. പത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് മൂന്ന് ടെസ്റ്റുകള്‍ നടത്തേണ്ടത്.
ബഹ്റൈനില്‍ പളളികളിലെ പ്രാര്‍ത്ഥന രണ്ടാഴ്ചത്തേക്ക് നിര്‍ത്തി വച്ചു. ഫെബ്രുവരി 11 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. കോവിഡ് വ്യാപനത്തിന്ന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.