Currency

ദുബായില്‍ വ്യാജ ഉല്‍പന്നങ്ങളെ തിരിച്ചറിയാന്‍ ‘മൊന്‍താജി’ സംവിധാനം

സ്വന്തം ലേഖകന്‍Wednesday, August 9, 2017 12:22 pm

സൗന്ദര്യ വര്‍ധക വസ്തുക്കള്‍, കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങള്‍ എന്നിവ ഇനി വിപണിയിലെത്തിക്കണമെങ്കില്‍ മൊന്‍താജി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. അഞ്ചു മിനിറ്റിനുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഉല്‍പന്നമാണെങ്കില്‍ 12 ദിവസത്തിനകം ഇവയ്ക്ക് അനുമതി നല്‍കും.

ദുബായ്: ദുബായില്‍ വ്യാജ ഉല്‍പന്നങ്ങളെ തിരിച്ചറിയാന്‍ പുതിയ സംവിധാനം. ‘മൊന്‍താജി’ എന്ന പേരില്‍ ദുബായ് നഗരസഭയാണ് നൂതന സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

സൗന്ദര്യ വര്‍ധക വസ്തുക്കള്‍, കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങള്‍ എന്നിവ ഇനി വിപണിയിലെത്തിക്കണമെങ്കില്‍ മൊന്‍താജി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. അഞ്ചു മിനിറ്റിനുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഉല്‍പന്നമാണെങ്കില്‍ 12 ദിവസത്തിനകം ഇവയ്ക്ക് അനുമതി നല്‍കും. ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ വാങ്ങിയ ഉല്‍പന്നത്തിന്റെ പേരോ ബാര്‍ കോഡോ വെബ്‌സൈറ്റില്‍ നല്‍കിയാല്‍ വ്യാജനാണോ എന്ന് തിരിച്ചറിയാനാവും.

മൊന്‍താജി വെബ്‌സൈറ്റിന് പുറമെ മൊബൈല്‍ ആപ്പും വൈകാതെ തയ്യാറാവും. അതേസമയം നിലവാരം കുറഞ്ഞവയെന്ന് കണ്ടെത്തിയ ഉല്‍പന്നങ്ങളുടെ വിവരങ്ങളില്‍ തിരുത്തല്‍ വരുത്തി പിന്നീട് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x