സ്ഥലപരിശോധന ഉള്‍പ്പെടെ അഞ്ചുതലങ്ങളിലുള്ള നടപടികള്‍ സുഗമമായി പൂര്‍ത്തിയാക്കാന്‍ കഴിയും. അപേക്ഷകള്‍ക്കു മൂന്നു ദിവസത്തിനകം മറുപടി നല്കിയിരിക്കണമെന്നാണു വ്യവസ്ഥ. ഇതിനായി 'ബില്‍ഡിങ് പെര്‍മിറ്റ് പ്രൊസീജീയേഴ്സ് ഡവലപ്മെന്റ് കമ്മിറ്റി' രൂപീകരിച്ചു.
ദുബായ്: ദുബായില്‍ കെട്ടിട നിര്‍മാണത്തിനുള്ള നടപടി ക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തി. ഇതിലൂടെ സ്ഥലപരിശോധന ഉള്‍പ്പെടെ അഞ്ചുതലങ്ങളിലുള്ള നടപടികള്‍ സുഗമമായി പൂര്‍ത്തിയാക്കാന്‍ കഴിയും. അപേക്ഷകള്‍ക്കു മൂന്നു ദിവസത്തിനകം മറുപടി നല്കിയിരിക്കണമെന്നാണു വ്യവസ്ഥ.
ഇതിനായി ‘ബില്‍ഡിങ് പെര്‍മിറ്റ് പ്രൊസീജീയേഴ്സ് ഡവലപ്മെന്റ് കമ്മിറ്റി’ രൂപീകരിച്ചു. നിക്ഷേപകര്‍ക്ക് ഏറെ ഗുണകരമായ തീരുമാനമാണിത്. കെട്ടിടനിര്‍മാണത്തിന് അനുമതി കിട്ടാന്‍ അപേക്ഷ നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഏകോപിപ്പിച്ചു നടപ്പാക്കാന്‍ കഴിയുന്നതാണു പുതിയ സംവിധാനം. കാലതാമസമില്ലാതെ നിര്‍മാണം ആരംഭിക്കാന്‍ ഇതിലൂടെ കഴിയും. സ്മാര്‍ട് സംവിധാനങ്ങളിലൂടെ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ സൗകര്യമൊരുക്കും.
കണ്സല്റ്റന്സികള്ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും ഉടമകള്‍ക്കും നടപടികളുടെ പുരോഗതി യഥാസമയം മനസ്സിലാക്കാന്‍ കഴിയുകയും ചെയ്യും. ഓഫിസുകള്‍ കയറിയിറങ്ങാതെ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നതാണു മറ്റൊരു നേട്ടം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.