Currency

ദുബായ് ടോര്‍ച്ച് ടവറില്‍ വന്‍ തീപിടുത്തം; ആളപായമില്ല

സ്വന്തം ലേഖകന്‍Friday, August 4, 2017 12:13 pm

ദുബായ്: ടോര്‍ച്ച് ടവറില്‍ വന്‍ തീപിടിത്തം. ലോകത്തിലെ തന്നെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ ടവറുകളിലൊന്നാണ് ടോര്‍ച്ച് ടവര്‍. 86 നിലകളുള്ള കെട്ടിടത്തില്‍ നാല്‍പത് നിലകളോളം തീപിടുത്തത്തില്‍ നശിച്ചു.

തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. കെട്ടിടം പൂര്‍ണമായും ഒഴിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ദുബായ് സര്‍ക്കാര്‍ ട്വീറ്റ് ചെയ്തു.

അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 2015ലും സമാനമായ തീപിടുത്തം ഇവിടെ ഉണ്ടായിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x