Currency

ദുബായില്‍ 65 പിന്നിട്ടവര്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കുന്നു

സ്വന്തം ലേഖകന്‍Saturday, August 5, 2017 12:31 pm

65 വയസ് പിന്നിട്ടവര്‍ക്ക് ഡ്രൈവിങിന് തടസമാകുന്ന അസുഖങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കുന്നതിനാണ് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കുന്നത്. ഇവരുടെ ലൈസന്‍സ് കാലാവധി മൂന്ന് വര്‍ഷമായി ചുരുക്കിയിട്ടുണ്ട്. നേരത്തേ 10 വര്‍ഷത്തേക്കാണ് ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നത്. ഡ്രൈവറുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.

ദുബായ്: ദുബായില്‍ 65 വയസ് പിന്നിട്ടവരുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കുന്നു. അടുത്തമാസം ഒന്ന് മുതല്‍ പുതിയ ചട്ടം നിലവില്‍ വരും. ഇതുവരെ ലൈസന്‍സ് പുതുക്കാന്‍ നേത്ര പരിശോധനമാത്രമാണ് നിര്‍ബന്ധമായിരുന്നത്.

65 വയസ് പിന്നിട്ടവര്‍ക്ക് ഡ്രൈവിങിന് തടസമാകുന്ന അസുഖങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കുന്നതിനാണ് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കുന്നത്. ഇവരുടെ ലൈസന്‍സ് കാലാവധി മൂന്ന് വര്‍ഷമായി ചുരുക്കിയിട്ടുണ്ട്. നേരത്തേ 10 വര്‍ഷത്തേക്കാണ് ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നത്. ഡ്രൈവറുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.

വെബ്‌സൈറ്റില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് അനുമതിയുള്ള ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും പട്ടിക നല്‍കിയിട്ടുണ്ട്. ഈമാസം മുതല്‍ ഹൗസ് ഡ്രൈവര്‍മാര്‍ അടക്കം സ്വകാര്യ ഡ്രൈവിങ് തസ്തികയിലുള്ളവര്‍ക്കും എല്ലാവര്‍ഷവും മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കിയിരുന്നു.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x