കുറഞ്ഞ വരുമാനക്കാര്‍ക്ക് സൗകര്യപ്രദമായ താമസമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കുറഞ്ഞ വരുമാനക്കാരായ സ്വദേശികളെയും വിദേശികളെയും കണ്ടെത്തി അവര്‍ക്കായി വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ദതിക്കാണ് ദുബായ് തുടക്കമിടുന്നത്. ദുബായ് കിരീടാവകാശിയായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദിന്റെ അധ്യക്ഷതയില്‍ യൂണിയന് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.
ആഗോള നിലവാരത്തിലുള്ള ബസുകളില്‍ അത്യാധുകമായ സാങ്കേതിക സംവിധാനങ്ങളാണുള്ളത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ സ്കൂള്‍ വിദ്യാര്‍ഥികളുടെ ഗതാഗത സൗകര്യങ്ങള്‍ക്ക് വിവിധ പദ്ധതികള്‍ ആവിഷ്കരികളകുന്നതിന് ആര്.ടി.എ ശ്രമിച്ചുവരികയാണ്.
ഈ വര്‍ഷം സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ലിംഗസമത്വ മാര്‍ഗരേഖ സാമ്പത്തിക സഹകരണ, വികസന ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെയാണ് ഉദ്ഘാടനം ചെയ്യുന്നത്.
യുഎഇയിലെ 34% കുട്ടികളും പൊണ്ണത്തടിയരോ, അമിത ഭാരമോ ഉള്ളവരാണെന്നാണ് ഈയിടയ്ക്കു നടന്ന പഠനം സൂചിപ്പിക്കുന്നത്. ഇതിന് ഉയര്‍ന്ന കലോറിയും കുറഞ്ഞ പോഷകാംശവുമുള്ള ഭക്ഷണങ്ങളും തുടങ്ങി വിവിധ കാരണങ്ങളാണുള്ളത്.
സ്വദേശത്തേക്ക് പോകുന്നതിനായി റിഗ്ഗയിലെ ഹോട്ടലില്‍ നിന്നാണ് ഇവര്‍ ടാക്സി വിളിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ ഇവരെ ഇറക്കിയശേഷം ടാക്സി പോകുകയും ചെയ്തു. ഇതിന് ശേഷമാണ് കുഞ്ഞിനെ എടുക്കാന്‍ മറന്നുപോയ കാര്യം ഇവര്‍ അറിയുന്നത്. ടാക്സിയില്‍ നിന്ന് ആദ്യം ഇറങ്ങിയത് ഭാര്യയായിരുന്നു. അതുകൊണ്ട് ഭാര്യ കുഞ്ഞിനെ എടുത്തെന്ന് ഭര്‍ത്താവും നേരെ തിരിച്ചാണെന്നാണ് താന്‍ കരുതിയതെന്ന് ഭാര്യയും പറഞ്ഞു.
ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലെയടക്കം അക്കൗണ്ടുകള്‍ പൂട്ടിയപ്പോള്‍ ഇവയില്‍ 80 ശതമാനം അക്കൗണ്ടുകളും ഇന്‍സ്റ്റഗ്രാമിലായിരുന്നു. വനിതാ ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിച്ചിരുന്ന ഈ അക്കൗണ്ടുകള്‍ക്കെല്ലാം 940 ലക്ഷത്തിലേറെ ഫോളോവേഴ്സ് ഉണ്ടായിരുന്നു.
ഇനി മുതല്‍ ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ (ഡി.സി.എ.എ) നിന്ന് ലൈസന്‍സ് നേടാതെ ഡ്രോണുകള്‍ പറത്തിയാല്‍ പിഴ ഈടാക്കും. 20,000 ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക. ഡ്രോണുകളുള്‍പ്പെടെ ഏതു തരം ആകാശപ്പറക്കലിനും ഡി.സി.എ.എയില്‍ നിന്ന് ലൈസന്‍സ് നേടിയിരിക്കണം.
ബല്റ്റുള്ള ശിശു സുരക്ഷാ സീറ്റില്‍ ബന്ധിപ്പിച്ച് വേണം കുട്ടികളെ വാഹനത്തില്‍ കൊണ്ടുപോകാന്‍. പത്തു വയസാവുകയോ 145 സെന്റിമീറ്റര്‍ ഉയരമോ വേണം. ഈ നിര്‍ദ്ദേശം നിലവിലുണ്ടെങ്കിലും മിക്കയാത്രക്കാരും ലംഘിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചതെന്ന് ട്രാഫിക് വിഭാഗം ഡയറക്ടര്‍ പറഞ്ഞു.
മാനദണ്ഡങ്ങള്‍ പാലിക്കാത്തതും അമിത വലിപ്പത്തിലുള്ളതുമായ ബാഗേജുകളും ചെക്കിന് ഇന്‍ കൗണ്ടറുകളില്‍ അനുവദിക്കില്ല. ഇത്തരം ബാഗേജുകള്‍ കൊണ്ടുവരുന്നവര്‍ അത് അഴിച്ച് മാനദണ്ഡങ്ങള്‍ക്കനുസൃതമായ ബാഗേജിലേക്ക് മാറ്റേണ്ടി വരും.
ഈ മാസത്തെ പരമാവധി ചൂട് 28 ഡിഗ്രി ആയിരിക്കുമെന്ന് ദുബായ് നഗരസഭയുടെ കാലാവസ്ഥാ പ്രവചനം. പകല്‍ സമയങ്ങളില്‍ ഏറെക്കുറെ തീഷ്ണത കുറഞ്ഞ കാലാവസ്ഥ അനുഭവപ്പെടും. എന്നാല്‍ രാത്രികാലങ്ങളില്‍ തണുപ്പിനും മഴയ്ക്കും സാധ്യതയുണ്ട്.