
റിയാദ്: ദുബായ് വിമാനത്താവളത്തില്‍ പുതിയ ബാഗേജ് നിയമം നിലവില്‍ വന്നു. ഇനി മുതല്‍ മൂലകള്‍ ശരിയല്ലാത്തതും കൃത്യമായ ആകൃതിയില്ലാത്തതും മറ്റുമായ ബാഗേജുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. മാനദണ്ഡങ്ങള്‍ പാലിക്കാത്തതും അമിത വലിപ്പത്തിലുള്ളതുമായ ബാഗേജുകളും ചെക്കിന് ഇന്‍ കൗണ്ടറുകളില്‍ അനുവദിക്കില്ല. ഇത്തരം ബാഗേജുകള്‍ കൊണ്ടുവരുന്നവര്‍ അത് അഴിച്ച് മാനദണ്ഡങ്ങള്‍ക്കനുസൃതമായ ബാഗേജിലേക്ക് മാറ്റേണ്ടി വരും.
ഇനി മുതല്‍ യാത്രയ്ക്ക് ഉപയോഗിക്കുന്ന എല്ലാ ബാഗേജുകള്‍ക്കും പരന്ന പ്രതലം നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇത് സംബന്ധിച്ച് അധികൃതര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. യാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധനവും ബാഗേജ് ചെക്ക് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന സമയം ചുരുക്കുന്നതിനും വിമാനത്താവളത്തിലെ ബാഗേജ് സംവിധാനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും വേണ്ടിയാണ് പുതിയ നിബന്ധന നടപ്പിലാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.