Currency

സോഷ്യല്‍ മീഡിയാ വഴി വ്യാജ ഉല്‍പന്നങ്ങള്‍; അക്കൗണ്ടുകള്‍ അടച്ചുപൂട്ടി

സ്വന്തം ലേഖകന്‍Sunday, March 12, 2017 8:28 pm

ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലെയടക്കം അക്കൗണ്ടുകള്‍ പൂട്ടിയപ്പോള്‍ ഇവയില്‍ 80 ശതമാനം അക്കൗണ്ടുകളും ഇന്‍സ്റ്റഗ്രാമിലായിരുന്നു. വനിതാ ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിച്ചിരുന്ന ഈ അക്കൗണ്ടുകള്‍ക്കെല്ലാം 940 ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉണ്ടായിരുന്നു.

ദുബായ്: വ്യാജ ഉല്‍പന്നങ്ങള്‍ വില്‍ക്കാനായി ഉപയോഗിച്ചിരുന്ന സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ദുബായ് സര്‍ക്കാര്‍ അടച്ചുപൂട്ടി. സാമ്പത്തിക വികസന മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടര്‍ന്ന് ഒമ്പതിനായിരത്തോളം സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളാണ് അടച്ചുപൂട്ടിയത്. 8,894 സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ പൂട്ടിയത് കൂടുതലും വ്യാജ അക്കൗണ്ടുകള്‍ പ്രവര്‍ത്തിച്ചിരുന്നത് ഇന്‍സ്റ്റഗ്രാമിലാണെന്ന് അധികൃതര്‍ അറിയിച്ചു.

ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലെയടക്കം അക്കൗണ്ടുകള്‍ പൂട്ടിയപ്പോള്‍ ഇവയില്‍ 80 ശതമാനം അക്കൗണ്ടുകളും ഇന്‍സ്റ്റഗ്രാമിലായിരുന്നു. വനിതാ ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിച്ചിരുന്ന ഈ അക്കൗണ്ടുകള്‍ക്കെല്ലാം 940 ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. പ്രമുഖ കമ്പനികളുടെ ഡ്യൂപ്ലിക്കേറ്റ് വാച്ചുകള്‍, ബാഗുകള്‍, സുഗന്ധദ്രവ്യങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയാണ് ഇവര്‍ വിറ്റിരുന്നത്. എന്നാല്‍ ശക്തമായ നടപടിയുടെ ഭാഗമായി സാധനങ്ങള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്ന മുഴുവന്‍ അക്കൗണ്ടുകളും നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x