Currency

ദുബായില്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയില്‍ കുടുംബം കുഞ്ഞിനെ ടാക്‌സിയില്‍ മറന്നു

സ്വന്തം ലേഖകന്‍Monday, March 13, 2017 4:10 pm

സ്വദേശത്തേക്ക് പോകുന്നതിനായി റിഗ്ഗയിലെ ഹോട്ടലില്‍ നിന്നാണ് ഇവര്‍ ടാക്‌സി വിളിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ ഇവരെ ഇറക്കിയശേഷം ടാക്‌സി പോകുകയും ചെയ്തു. ഇതിന് ശേഷമാണ് കുഞ്ഞിനെ എടുക്കാന്‍ മറന്നുപോയ കാര്യം ഇവര്‍ അറിയുന്നത്. ടാക്‌സിയില്‍ നിന്ന് ആദ്യം ഇറങ്ങിയത് ഭാര്യയായിരുന്നു. അതുകൊണ്ട് ഭാര്യ കുഞ്ഞിനെ എടുത്തെന്ന് ഭര്‍ത്താവും നേരെ തിരിച്ചാണെന്നാണ് താന്‍ കരുതിയതെന്ന് ഭാര്യയും പറഞ്ഞു.

ദുബായ്: സന്ദര്‍ശകവീസയില്‍ ദുബായിലെത്തിയ കുടുംബം കുഞ്ഞിനെ ടാക്‌സിയില്‍ വെച്ച് മറന്നു. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ദിവസങ്ങള്‍ക്ക് മുമ്പ് ദുബായിലെത്തിയ കുടുംബം തിരിച്ച് സ്വദേശത്തേക്ക് പോകാനുള്ള യാത്രയ്ക്കിടെയാണ് കുഞ്ഞിനെ ടാക്‌സിയില്‍ വെച്ച് മറന്നത്.

സ്വദേശത്തേക്ക് പോകുന്നതിനായി റിഗ്ഗയിലെ ഹോട്ടലില്‍ നിന്നാണ് ഇവര്‍ ടാക്‌സി വിളിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ ഇവരെ ഇറക്കിയശേഷം ടാക്‌സി പോകുകയും ചെയ്തു. ഇതിന് ശേഷമാണ് കുഞ്ഞിനെ എടുക്കാന്‍ മറന്നുപോയ കാര്യം ഇവര്‍ അറിയുന്നത്. ടാക്‌സിയില്‍ നിന്ന് ആദ്യം ഇറങ്ങിയത് ഭാര്യയായിരുന്നു. അതുകൊണ്ട് ഭാര്യ കുഞ്ഞിനെ എടുത്തെന്ന് ഭര്‍ത്താവും നേരെ തിരിച്ചാണെന്നാണ് താന്‍ കരുതിയതെന്ന് ഭാര്യയും പറഞ്ഞു.

എന്നാല്‍ വിവരം അറിഞ്ഞയുടന്‍ ഇവര്‍ ദുബായ് പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് പൊലീസ് ആര്‍ടിഎയുമായി ചേര്‍ന്ന് ജിപിഎസ് ട്രാക്ക് ചെയ്ത് ടാക്‌സി ഡ്രൈവറെ ബന്ധപ്പെടുകയുമായിരുന്നു. അതേസമയം പൊലീസിന്റെ ഫോണ്‍ കോള്‍ ലഭിക്കും വരെ തന്റെ വണ്ടിയില്‍ കുഞ്ഞുള്ള കാര്യം ടാക്‌സി ഡ്രൈവര്‍ അറിഞ്ഞിരുന്നില്ലെന്ന് ടൂറിസ്റ്റ് പൊലീസ് വിഭാഗം ഡയറക്ടര്‍ പറഞ്ഞു.

നല്ല ഉറക്കത്തിലായിരുന്ന കുഞ്ഞിനെ ഉടന്‍ തന്നെ ടാക്‌സി ഡ്രൈവര്‍ പോലീസ് സ്റ്റേഷനിലെത്തിക്കുകയും പിന്നീട് പോലീസ് കുഞ്ഞിനെ വിമാനത്താവളത്തില്‍ കാത്തിരിക്കുകയായിരുന്ന കുടുംബത്തെ ഏല്‍പിക്കുകയും ചെയ്തു.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x