Currency

ദുബായില്‍ കുളിരും കാറ്റും ഈ മാസവും തുടരും; അധിക താപനില 28 ഡിഗ്രി

സ്വന്തം ലേഖകന്‍Monday, March 6, 2017 11:34 am

ഈ മാസത്തെ പരമാവധി ചൂട് 28 ഡിഗ്രി ആയിരിക്കുമെന്ന് ദുബായ് നഗരസഭയുടെ കാലാവസ്ഥാ പ്രവചനം. പകല്‍ സമയങ്ങളില്‍ ഏറെക്കുറെ തീഷ്ണത കുറഞ്ഞ കാലാവസ്ഥ അനുഭവപ്പെടും. എന്നാല്‍ രാത്രികാലങ്ങളില്‍ തണുപ്പിനും മഴയ്ക്കും സാധ്യതയുണ്ട്.

ദുബായ്: നിലവില്‍ ദുബായില്‍ അനുഭവപ്പെടുന്ന കുളിരും കാറ്റും ഈ മാസവും തുടരുമെന്ന് മുന്നറിയിപ്പ്. ഈ മാസത്തെ പരമാവധി ചൂട് 28 ഡിഗ്രി ആയിരിക്കുമെന്ന് ദുബായ് നഗരസഭയുടെ കാലാവസ്ഥാ പ്രവചനം. പകല്‍ സമയങ്ങളില്‍ ഏറെക്കുറെ തീഷ്ണത കുറഞ്ഞ കാലാവസ്ഥ അനുഭവപ്പെടും. എന്നാല്‍ രാത്രികാലങ്ങളില്‍ തണുപ്പിനും മഴയ്ക്കും സാധ്യതയുണ്ട്.

മാര്‍ച്ചില്‍ ദുബായിലെ കാലാവസ്ഥ മാറ്റം വരുന്ന സമയമാണ്. അതേസമയം ദുബായിലെ ഓരോ ദിവസത്തെയും കാലാവസ്ഥ മുന്നറിയിപ്പ് നഗരസഭ തയാറാക്കി സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കുന്നുണ്ട്. നജ്മ് സുഹൈല്‍ എന്ന കാലാവസ്ഥാ നിരീക്ഷണത്തിനായി രൂപം നല്‍കിയ ആപ്പ് വഴിയാണ് ദുബായ് നഗരസഭ വിവരങ്ങള്‍ ശേഖരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x