കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിനോദസഞ്ചാരരംഗത്ത് 12 ശതമാനത്തിന്റെ വര്‍ധനയാണ് പുതുവര്‍ഷത്തിന്റെ ആദ്യ രണ്ടുമാസം പിന്നിട്ടപ്പോള്‍ ഉണ്ടായിട്ടുള്ളത്. 30 ലക്ഷത്തോളം പേരാണ് ഈ രണ്ടുമാസകാലയളവില്‍ ദുബായ് സന്ദര്‍ശിച്ചത്.
ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകള്‍ ഉടന്‍ തന്നെ പരിശോധിക്കുകയും നടപടികള്‍ എടുക്കുകയും ചെയ്യും. നിലവില്‍ അഞ്ചു ദിവസം കൊണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കാനാവും. അതേസമയം അപേക്ഷിച്ചാലുടന്‍ സര്‍ട്ടിഫിക്കറ്റ് നല്കാനാവുന്ന രീതിയിലേക്ക് സംവിധാനം മാറ്റാനാണ് ഇപ്പോഴുള്ള ശ്രമമെന്ന് അധികൃതര്‍ അറിയിച്ചു.
ദുബായിലെ ബഹുനില കെട്ടിടങ്ങൾക്ക് മുകളിൽ നിന്നും അപകടകരമാം വിധം സെൽഫികൾ എടുക്കുന്നത് വിലക്കുന്നതായി നഗരസഭ അധികൃതർ
ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പ്രചരിപ്പിക്കാന്‍ ദുബായ് മുന്‍സിപ്പാലിറ്റി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് മുദ്ര നല്‍കിക്കൊണ്ടുള്ള പുതിയ തീരുമാനം. ഭക്ഷ്യവിഭവങ്ങള്‍ക്ക് ഗുണമേന്മ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് മുനിസിപ്പാലിറ്റി ഈ മുദ്ര നല്‍കുന്നത്.
ജൂണ്‍ ആറു മുതലാണ് പുതിയ ചട്ടങ്ങള്‍ നിലവില്‍ വരുന്നത്. ഇതു പ്രകാരം സാധനങ്ങള്‍ സൂക്ഷിക്കാനായി വാഹനങ്ങളില്‍ സ്ഥാപിക്കുന്ന പെട്ടികളുടെ വലിപ്പത്തിലും രൂപത്തിലും മാറ്റം വേണ്ടി വരും. ഇവ വാഹനത്തില്‍ ഇനി മുതല്‍ വെല്‍ഡു ചെയ്ത് ഘടിപ്പിക്കാന്‍ പാടില്ല. പകരം ആണിയടിച്ച് ഉറപ്പിച്ചിരിക്കണം. അറ്റം കൂര്‍ത്തു നില്‍ക്കരുത്.
ഡച്ച് കമ്പനിയായ ടുഗെറ്റ്ദേര് ആണ് ഡ്രൈവറില്ലാ വാഹനം തയാറാക്കുന്നത്. ദുബായ് ബ്ലൂവാട്ടേഴ്സ് ദ്വീപിനെയും ദുബായ് മെട്രോയെയും ബന്ധിപ്പിക്കുന്നതാണ് വാഹനം. 2035 എത്തുമ്പോഴേക്കും ദുബായിലെ 25 ശതമാനം വാഹനങ്ങളും സ്വയം പ്രവര്ത്തിക്കുന്നതാവണമെന്ന ലക്ഷ്യം മുന്നില്‍ നിര്‍ത്തിയുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ സഹായകമാവുന്നതാണ് ടുഗെറ്റ്ദേര് തയാറാക്കുന്ന ഈ വാഹനം.
രാഴ്ചയായി മീഡിയാ സിറ്റിയിലെ വിവിധ കെട്ടിടങ്ങളില്‍ അഗ്നി സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഫയര്‍ഡ്രില്ലുകള്‍ നടത്തി വരുകയായിരുന്നു. അതുകൊണ്ടുതന്നെ ബിസിനസ് ടവറില്‍ തീ പിടിച്ചത് കണ്ട പ്രദേശവാസികളില്‍ പലരും അതിന്റെ ഭാഗമാകുമെന്നാണ് ധരിച്ചിരുന്നത്.
റൂട്ട് 2020 എന്ന് പേര് നല്‍കിയിട്ടുള്ള പുതിയ മെട്രോലൈന്‍ പദ്ധതിയിലൂടെ 15 കിലോമീറ്റര്‍ ദൂരമാണ് റെഡ് ലൈന്‍ നീട്ടുന്നത്. ഇതില്‍ ഏഴ് സ്റ്റേഷനുകളുമുണ്ട്. ഇതിന്റെ നിര്മാണരും ആരംഭിച്ചിട്ടുണ്ട്.
പ്രമുഖ ജ്വലറി സ്ഥാപനത്തിന്റെ ദുബായ് ഷോറൂമില്‍ പാകിസ്താന്റെ സ്വാതന്ത്ര്യദിനം കേക്ക് മുറിച്ച് ആഘോഷിച്ചെന്നാണ് ഇയാള്‍ ഫേസ്ബുക്കില്‍ വ്യാജ പ്രചാരണം നടത്തിയത്. തുടര്‍ന്ന് കമ്പനി കേസ് നല്‍കുകയായിരുന്നു. ബിനീഷ് ഇതേ സ്ഥാപനത്തിലെ മുന്ജീവനക്കാരനുമാണ്. യു.എ.ഇയിലെ മറ്റൊരു സ്ഥാപനത്തില്‍ നടന്ന ആഘോഷത്തിന്റെ ചിത്രമാണ് യുവാവ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചതെന്ന് ചൂണ്ടിക്കാട്ടി ജ്വല്ലറി ഉടമകള്‍ പരാതി നല്‍കുകയായിരുന്നു.
റാസ് ആല് ഖോര്‍ റോഡില്‍ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഇത് ദീര്‍ഘനേരം ഗതാഗത തടസത്തിന് ഇടയാക്കി. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഷാര്‍ജ നാഷനല്‍ പെയിന്റ്സ് റൗണ്ടെബൗട്ടില്‍ നിന്ന് മിര്‍ദിഫ് സിറ്റി സെന്റര്‍ വരെ വാഹനങ്ങളുടെ കനത്ത ഗതാഗതക്കുരുക്ക് അുനഭവപ്പെട്ടു.