കുത്തി നിറച്ചതും ഏണുംകോണും തെറ്റിയ രൂപത്തിലുള്ളതുമായ ബാഗുകളും പെട്ടികളും ദുബായ് വിമാനത്താവളം വഴി കടത്തിവിടില്ല. എല്ലാ ബാഗുകളും പരന്ന രീതിയിലുള്ളതാവണം. റൗണ്ട് ബാഗുകളോ അസാധാരണ വലിപ്പവും രൂപവുമുള്ള പെട്ടികളോ ഇനി അനുവദിക്കില്ല. ഈ മാസം എട്ടു മുതല്‍ നിയമം കര്‍ശനമായി നടപ്പാക്കും.
1,000 മീറ്റര്‍ അകലെ നിന്നു വരെ വരി തെറ്റിക്കുന്ന വാഹനങ്ങളെ കണ്ടെത്താന്‍ ഈ ക്യാമറ സംവിധാനത്തിലൂടെ സാധിക്കും. വാഹനത്തിന്റെ ചലനമനുസരിച്ച് വരി തെറ്റിക്കുന്നതിനു മുമ്പ് തന്നെ അത് കണ്ടെത്താന്‍ സാധിക്കുമെന്ന അധികൃതര്‍ പറഞ്ഞു.
120 രാജ്യങ്ങളില്‍ നിന്നുള്ള 5000 സ്ഥാപനങ്ങളള്‍ അണിനിരക്കുന്ന 22ാമത് ഗള്‍ഫ് ഫുഡിന്റെ രണ്ടാം ദിവസവും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലാണ് ഗള്‍ഫ് ഫുഡ് നടക്കുന്നത്.
ദുബായിയെ സ്മാര്‍ട്ട് നഗരമാക്കാന്‍ ലക്ഷ്യമിട്ട് 2014 ല്‍ പ്രഖ്യാപിച്ച 22 പദ്ധതികളില്‍ റോഡ് യാത്ര സുഗമമാക്കുന്ന നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ മുതല്‍ സ്മാര്‍ട്ട് ബസ് സ്റ്റേഷനുകള്‍ വരെ വിജയകരമായി പൂര്‍ത്തിയാക്കിയതായി ആര്‍ടിഎ ചെയര്മാന് മതാര്‍ അല്‍ തായര്‍ അറിയിച്ചു.
കഴിഞ്ഞ ഒരു മാസം കൊണ്ട് 978 പേര്‍ക്ക് പിഴ ശിക്ഷ. കഴിഞ്ഞ വര്‍ഷം 12 മാസങ്ങളിലായി 3,723 പേര്‍ക്ക് പിഴ വിധിച്ച സ്ഥാനത്താണ് ഒരു മാസം കൊണ്ട് ഇത്രയേറെ നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമാകുന്ന ഇന്ധന വിലയുടെ അടിസ്ഥാനത്തിലാണ് വില വര്‍ധന. നിലവില്‍ രണ്ട് ദിര്‍ഹമുള്ള സൂപ്പര്‍ പെട്രോളിനു 2.3 ദിര്‍ഹമായിരിക്കും പുതുക്കിയ വില. കഴിഞ്ഞ രണ്ട് മാസത്തിലും ഇന്ധന വിലയില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
സൗദി അഡ്മിനിസ്ട്രേറ്റീവ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരാതികള്‍ അഡ്മിനിസ്ട്രേറ്റീവ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ശാഖകളില്‍ നേരിട്ട് എത്തി വിവരം നല്‍കുകയോ 980 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ച് വിവിരം അറിയിക്കുകയോ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെ മുതല്‍ ഇരുട്ട് മൂടിയ അന്തരീക്ഷമായിരുന്നു. മഴയെ തുടര്‍ന്ന് റോഡുകളില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ ഉണ്ടായി. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ തുടങ്ങിയവിടങ്ങളിലെല്ലാം ഭേദപ്പെട്ട മഴ ലഭിച്ചു.
ദുബായില്‍ വ്യാപാരവാണിജ്യ ബിസിനസുകള്‍ക്കായുള്ള ശാഖയും ബഹ്റൈനില്‍ പ്രതിനിധി ഓഫീസും തുറക്കാനാണ്അനുമതി ലഭിച്ചത്. ദുബായ് ഡി.ഐ.എഫ്.സി.യില്‍ തുറക്കുന്ന ശാഖയില്‍ ഹോള്‍സെയില്‍ ബാങ്കിങ്ങായിരിക്കും നടക്കുന്നത്. പ്രവാസികള്‍ക്ക് നല്കുന്ന സേവനങ്ങള്‍ കൂടൂതല്‍ കാര്യക്ഷമമാക്കാനും വ്യാപിപ്പിക്കാനും ഇതുവഴി സാധിക്കുമെന്നാണ് ബാങ്ക് അധികൃതരുടെ പ്രതീക്ഷ.
ലുലു വാക്ക് ഫോര്‍ വെല്‍നെസ് എന്ന പേരില്‍ സംഘടിപ്പിച്ച കൂട്ടനടത്തത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ദുബായില്‍ സാബീല്‍ പാര്‍ക്കില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര് താല്പര്യപൂര്വമാണ് ചടങ്ങില്‍ സംബന്ധിച്ചത്.