ദുബായ് ശൈഖ് സായിദ് റോഡില്‍ വര്‍ധിച്ചു വരുന്ന തിരക്ക് കൂറയ്ക്കുന്നതിന്റെ ഭാഗമായി അല്‍സഫ, അല്‍ബര്‍ഷ ടോള്‍ ഗേറ്റുകളില്‍ ഇനി വേറെ വേറെ ചുങ്കം (സാലിക്) അടയ്ക്കണം. റോഡ്, ഗതാഗത അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
2030 ആകുമ്പോഴേക്കും ഏറ്റവും പ്രധാന മരണകാരണങ്ങളിലൊന്നായി പ്രമേഹം മാറുമെന്നാണ് ലോക ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകത്ത് 350 ലക്ഷം പേര്‍ക്ക് പ്രമേഹമുണ്ട്. എന്നാല്‍ ഇതില്‍ 45 ലക്ഷം പേര് മീന മേഖലയിലുള്ളവരാണ് എന്നത് ഗൗരവതരമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) ചെയര്മാന് ഹുമൈദ് അല്‍ ഖത്താമി ചൂണ്ടിക്കാട്ടി.
ഉടമയുടേയും വാടകക്കാരന്റെയും അവകാശങ്ങളും ഉത്തവരാദിത്വങ്ങളും പുതിയ കരാറില്‍ കൃത്യതയോടെ വ്യക്തമാക്കുന്നുണ്ട്. കെട്ടിടത്തിന്റെ പതിവു അറ്റകുറ്റപണികള്‍ ചെയ്യേണ്ടതും വാടകക്കാരന് ഉത്തരവാദമില്ലാത്ത കെട്ടിട തകരാറുകള്‍ പരിഹരിക്കേണ്ടതും കെട്ടിട ഉടമയാണ്.
പദ്ധതിക്ക് തുടക്കം കുറിക്കുന്നത് യുഎഇ സ്വദേശികളായ ശാസ്ത്രജ്ഞരാണ്. പിന്നീട് അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും ഗവേഷകരുടെയും സഹായം തേടും. ചൊവ്വാ ഗ്രഹത്തിലെ ഗതാഗതം, ഊര്‍ജ പദ്ധതികള്‍, ഭക്ഷണം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്.
ലോക ഗവണ്മെന്റ് ഉച്ചകോടിയുടെ ഭാഗമായി ദുബായ് ഗതാഗത അതോറിറ്റിയാണ് പറക്കും കാറുകള്‍ പ്രദര്ശനെത്തിച്ചിരിക്കുന്നത്. ചെറിയ ദൂരങ്ങളിലെ സഞ്ചാരങ്ങള്‍ക്ക് ഉപയോഗപ്രദമായ വാഹനം അതീവ സുരക്ഷിതമാണെന്നാണ് ഇഹാങ് കമ്പനിയുടെ വാദം. ഗിയറില്ലാത്ത സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യന്നതിനേക്കാള്‍ എളുപ്പമാണ് വാഹനം പറത്താനെന്നതാണ് മറ്റൊരു പ്രത്യേകത.
കേടുപാട് പറ്റാത്ത ഫര്‍ണീച്ചറുകള്‍ ഏറ്റുവാങ്ങി ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്കാന് എമിറേറ്റ്സ് റെഡ്ക്രസന്റ് (ഇ.ആര്.സി) സൗകര്യം ഉപയോഗപ്പെടുത്താം. ഒരു വര്‍ഷം മുമ്പാണ് ഈ പദ്ധതിക്ക് ഇ.ആര്.സി തുടക്കം കുറിച്ചത്. പ്രതിമാസം 300 ഫര്‍ണീച്ചറുകളാണ് റെഡ്ക്രസന്റ് ഏറ്റുവാങ്ങി ആവശ്യക്കാരിലത്തെിക്കുന്നത്.
139 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടി ദുബായില്‍ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്നതാണ് ലോക ഗവണ്മെന്റ് ഉച്ചകോടി. മദീനത്ത് ജുമേറയില്‍ നടക്കുന്ന ഉച്ചകോടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നാലായിരം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
ശൈഖ് സായിദ് റോഡ് മറൈന്‍ ട്രാന്‍സ്പോര്‍ട് സ്റ്റേഷനില്‍ നിന്ന് തുടങ്ങുന്ന അബ്ര യാത്രകളില്‍ ഒരാള്‍ക്ക് 25 ദിര്‍ഹംവീതം അല്ലെങ്കില്‍ മണിക്കൂറിന് 300 ദിര്‍ഹം എന്ന തോതിലാണ് നിരക്ക്. ഒരു യാത്രയില്‍ ആറു മുതല്‍ 20 പേരെയാണ് ഉള്‍ക്കൊള്ളിക്കാനാവുക.
പത്തനംതിട്ട സ്വദേശിയായ ക്രിസ്റ്റിന് ചെറിയാന് ജോസഫ് (21) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി നടന്ന അപകടത്തിലാണ് ക്രിസ്റ്റിന് മരിച്ചത്. ദുബായിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജി വിദ്യാര്‍ഥിയാണ് ക്രിസ്റ്റിന്.
കുവൈത്തില്‍ രൂപപ്പെട്ട ന്യൂനമര്‍ദം യു.എ.ഇ.യിലേക്ക് നീങ്ങുന്നതിനെ തുടര്‍ന്ന് അടുത്ത അഞ്ചു ദിവസം എമിറേറ്റില്‍ പൊടിക്കാറ്റും മഴയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നു. ഇന്ന് മഴ പെയ്യാനുള്ള ചെറിയ സാധ്യതയുണ്ട്.