Currency

ദുബായ് അല്‍സഫ, അല്‍ബര്‍ഷ ടോള്‍ ഗേറ്റുകളില്‍ ഇനി വേറെ വേറെ ചുങ്കം

സ്വന്തം ലേഖകന്‍Saturday, February 18, 2017 1:41 pm

ദുബായ് ശൈഖ് സായിദ് റോഡില്‍ വര്‍ധിച്ചു വരുന്ന തിരക്ക് കൂറയ്ക്കുന്നതിന്റെ ഭാഗമായി അല്‍സഫ, അല്‍ബര്‍ഷ ടോള്‍ ഗേറ്റുകളില്‍ ഇനി വേറെ വേറെ ചുങ്കം (സാലിക്) അടയ്ക്കണം. റോഡ്, ഗതാഗത അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

ദുബായ്: ദുബായ് ശൈഖ് സായിദ് റോഡില്‍ വര്‍ധിച്ചു വരുന്ന തിരക്ക് കൂറയ്ക്കുന്നതിന്റെ ഭാഗമായി അല്‍സഫ, അല്‍ബര്‍ഷ ടോള്‍ ഗേറ്റുകളില്‍ ഇനി വേറെ വേറെ ചുങ്കം (സാലിക്) അടയ്ക്കണം. റോഡ്, ഗതാഗത അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഒരിടത്ത് ചുങ്കം അടച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ഞായറാഴ്ച മുതല്‍ ഈ രണ്ടു ഗേറ്റുകളെയും വേര്‍തിരിക്കുന്നതോടെ രണ്ടിടത്തും ചുങ്കം അടയ്ക്കണം. ശൈഖ് സായിദ് റോഡിലെ തിരക്ക് കുറച്ച് അതിവേഗ യാത്ര സുഗമമാക്കുകയാണ് ലക്ഷ്യമിടുന്നത്.

അതേസമയം വിശദമായ പഠനത്തിന് ശേഷമാണ് റോഡുകളെ വേര്‍പെടുത്താന്‍ തീരമാനിച്ചതെന്ന് ആര്‍.ടി.എ അറിയിച്ചു. ദിവസം 1400 ബസ് സര്‍വീസുകളാണ് ശൈഖ് സായിദ് റോഡിലൂടെ കടന്നുപോകുന്നത്. സമാന്തര റോഡുകളായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന്റെ നവീകരണവും ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് റോഡ് തുറന്നുകൊടുത്തതും ഇതേ റൂട്ടിലുള്ള ബദല്‍ യാത്രാമാര്‍ഗം എളുപ്പമാക്കിയ സാഹചര്യവും കൂടി പരിഗണിച്ചാണ് പുതിയ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x