പദ്ധതിക്ക് തുടക്കം കുറിക്കുന്നത് യുഎഇ സ്വദേശികളായ ശാസ്ത്രജ്ഞരാണ്. പിന്നീട് അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും ഗവേഷകരുടെയും സഹായം തേടും. ചൊവ്വാ ഗ്രഹത്തിലെ ഗതാഗതം, ഊര്‍ജ പദ്ധതികള്‍, ഭക്ഷണം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്.
ദുബായ്: ചൊവ്വ ഗ്രഹത്തിലെ ആദ്യ നഗരം നിര്‍മ്മിക്കാനൊരുങ്ങി യുഎഇ. ഇതിനായി ‘മാര്‍സ് 2117’ എന്ന നൂറ് വര്‍ഷം നീളുന്ന ദേശീയ പദ്ധതി രാജ്യം പ്രഖ്യാപിച്ചു. പദ്ധതിയില്‍ അന്താരാഷ്ട്ര ശാസ്ത്ര സാങ്കേതിക കേന്ദ്രങ്ങളെയും പങ്കാളികളാക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഉപ സര്‍വ സൈന്യാധിപനും അബൂദബി കിരീടാവാകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരാണ് ചൊവ്വയിലെ ആദ്യ നഗരപദ്ധതി പ്രഖ്യാപിച്ചത്.

ദുബായില്‍ സമാപിച്ച അന്താരാഷ്ട്ര സര്‍ക്കാര്‍ ഉച്ചകോടിയിലാണ് യുഎഇ പ്രഖ്യാപനം നടത്തിയത്. പദ്ധതിക്ക് തുടക്കം കുറിക്കുന്നത് യുഎഇ സ്വദേശികളായ ശാസ്ത്രജ്ഞരാണ്. പിന്നീട് അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും ഗവേഷകരുടെയും സഹായം തേടും. ചൊവ്വാ ഗ്രഹത്തിലെ ഗതാഗതം, ഊര്‍ജ പദ്ധതികള്‍, ഭക്ഷണം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. അതേസമയം ശൂന്യാകാശ ഗവേഷണത്തിന് മുതല്‍ മുടക്കാന്‍ ശേഷിയുള്ള ഒമ്പത് രാജ്യങ്ങളില്‍ ഒന്നു കൂടിയാണ് യുഎഇ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.