Currency

ദുബായില്‍ പറക്കും കാറുകളും ഇലക്ട്രിക് കാറുകളും വരുന്നു

സ്വന്തം ലേഖകന്‍Tuesday, February 14, 2017 2:02 pm

ലോക ഗവണ്‍മെന്റ് ഉച്ചകോടിയുടെ ഭാഗമായി ദുബായ് ഗതാഗത അതോറിറ്റിയാണ് പറക്കും കാറുകള്‍ പ്രദര്‍ശനെത്തിച്ചിരിക്കുന്നത്. ചെറിയ ദൂരങ്ങളിലെ സഞ്ചാരങ്ങള്‍ക്ക് ഉപയോഗപ്രദമായ വാഹനം അതീവ സുരക്ഷിതമാണെന്നാണ് ഇഹാങ് കമ്പനിയുടെ വാദം. ഗിയറില്ലാത്ത സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യന്നതിനേക്കാള്‍ എളുപ്പമാണ് വാഹനം പറത്താനെന്നതാണ് മറ്റൊരു പ്രത്യേകത.

ദുബായ്: ഗതാഗതക്കുരുക്കുകള്‍ മറികടക്കാന്‍ പോന്ന പറക്കും കാറുകള്‍ വൈകാതെ ദുബായ് നഗരത്തിലെത്തും. ഇതിന് പുറമെ ഇന്ധനം ആവശ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് കാറുകളും വ്യാപകമാക്കാന്‍ ദുബായ് അധികൃതര്‍ നടപടി ഊര്‍ജിതമാക്കി. 2030 ഓടെ പദ്ധതിയില്‍ വിജയം ഉറപ്പാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ദുബായ് റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി.

ലോക ഗവണ്‍മെന്റ് ഉച്ചകോടിയുടെ ഭാഗമായി ദുബായ് ഗതാഗത അതോറിറ്റിയാണ് പറക്കും കാറുകള്‍ പ്രദര്‍ശനെത്തിച്ചിരിക്കുന്നത്. ചെറിയ ദൂരങ്ങളിലെ സഞ്ചാരങ്ങള്‍ക്ക് ഉപയോഗപ്രദമായ വാഹനം അതീവ സുരക്ഷിതമാണെന്നാണ് ഇഹാങ് കമ്പനിയുടെ വാദം. ഗിയറില്ലാത്ത സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യന്നതിനേക്കാള്‍ എളുപ്പമാണ് വാഹനം പറത്താനെന്നതാണ് മറ്റൊരു പ്രത്യേകത. മാത്രവുമല്ല സാങ്കേതിക തകരാര്‍ ഉണ്ടായാല്‍ കാര്‍ തനിയെ സുരക്ഷിതമായി ലാന്റിങ് നടത്തുമെന്ന പ്രത്യേകതയുമുണ്ട്.

മൂന്ന് ലക്ഷത്തോളം ദിര്‍ഹമാണ് കാറിന്റെ വില. കാര്‍ ഒരു തവണ ചാര്‍ജ് ചെയ്താല്‍ 632 കിലോമീറ്റര്‍ വരെ ഓടിക്കാന്‍ സാധിക്കും. കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ അടുത്ത വര്‍ഷം മുതല്‍ ദുബായില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x