നാലിന് ഡല്‍ഹി കേരള ഹൗസില്‍ കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനം സംബന്ധിച്ച സെമിനാറും അഞ്ചിന് ജന്തര്‍ മന്ദിറില്‍ ധര്‍ണയുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള എം.പിമാരും മറ്റ് ജനപ്രതിനിധികളുമെല്ലാം പരിപാടികളില്‍ സംബന്ധിക്കാമെന്ന് ഉറപ്പ് നല്‍കിയതായി കര്‍മ്മസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു
ചരക്ക് കയറ്റുന്ന തടികൊണ്ട് നിര്‍മ്മിച്ച പരമ്പരാഗത ദോകള്‍ വാട്ടര്‍ സ്കൂട്ടറുകള്, മത്സ്യബന്ധന ബോട്ടുകള്‍, വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന മറ്റ് ബോട്ടുകള്‍ എന്നിവയ്ക്കാണ് നിരോധനം. മുപ്പത്തിയഞ്ച് മീറ്ററില്‍ കൂടുതല്‍ നീളമുള്ള യാത്രാബോട്ടുകള്‍ക്കും കനാലിലേക്ക് പ്രവേശനമില്ല.
അപകടത്തെ കുറിച്ച് അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ട് മുതല്‍ മൂന്ന് വരെ വര്‍ഷം വേണ്ടി വരുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് അറിയിച്ചത്. തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിലാണ് ക്രാഷ് ലാന്‍ഡിങിനിടയില്‍ തീപിടിച്ചത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ഇത് സംബന്ധിച്ച ജുഡീഷ്യല്‍ അതോറിറ്റി നിയമം 13/2016 കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു.
യു.എ.ഇ. കേന്ദ്രീകരിച്ച് ഗ്രീന്‍ ഹോപ് എന്ന പരിസ്ഥിതി സംഘടനയ്ക്ക് തുടക്കമിട്ട പതിനാറുകാരി കെഹ്കഷന്‍ ബസുവാണ് സാധ്യതാപട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. സിറിയയില്‍നിന്നുള്ള മുസൂണ്‍ അല്‍മില്‍ഹാന്‍, കാമറൂണില്‍ നിന്നുള്ള ഡിവിന മാലൂം എന്നിവരാണ് അന്തിമപട്ടികയില്‍ എത്തിയ മറ്റുരണ്ടുപേര്‍.
2012ല്‍ മലപ്പുറത്ത് കോളേജ് ആരംഭിച്ച കമ്പനി താമസിയാതെ ഔഷധ വിപണിയിലും രംഗത്തിറങ്ങും. അടുത്തവര്‍ഷം ആദ്യത്തോടെ ജനപ്രിയ മെഡിക്കല്‍സ് എന്ന പേരില്‍ കേരളത്തിലാകെ 141 ഫാര്‍മസികള്‍ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് പ്രവാസി സംഘം വൈസ് പ്രസിഡന്റും കമ്പനി ചെയര്‍മാനുമായ സി.കെ. കൃഷ്ണദാസും ജനറല്‍ മേനേജര്‍ പ്രദീപ് മേനോനും പത്രസമ്മേളനത്തില്‍ അറിയിച്ചു.
സാധാരണ ബസ് ഷെല്ട്ടറുകളില്നിന്ന് വ്യത്യസ്തമായാണ് സ്മാര്‍ട്ട് ഷെല്‍ട്ടറുകള്‍. വിവിധ പണമിട പാടുകള്‍ നടത്താന്‍കൂടി സംവിധാനമുള്ളതാണ് സ്മാര്‍ട്ട് ഷെല്‍ട്ടറുകള്‍.
ഡിസംബറിനകം സമ്പൂര്‍ണ ആരോഗ്യ ഇന്‍ഷൂറന്‍സ് സാധ്യമാക്കാത്ത പക്ഷം വന്‍തുക പിഴ ഈടാക്കുന്നത് അടക്കമുള്ള കടുത്ത നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചു.
digital education system
ദുബായ്: ദേശീയ ദിനത്തോട് അനുബന്ധിച്ച് യുഎഇ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്ന്, വ്യാഴാഴ്ച മുതല്‍ അവധി ആരംഭിക്കും. ഡിസംബര്‍ 4 ആണ് തുടര്‍ന്നുവരുന്ന പ്രവൃത്തിദിനമെന്ന് മാനവീക വിഭവശേഷി മന്ത്രാലയം അറിയിച്ചു. യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്, വൈസ് പ്രസിഡന്റും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിനും മന്ത്രാലയം ആശംസകള്‍ അര്‍പ്പിച്ചു