ഒക്ടോബറില്‍ 6 കോടി 42 ലക്ഷം യാത്രക്കാരാണ് ദുബൈ വഴി എത്തിയത്. ഈ വര്‍ഷം ഇതിനകം 6.9 കോടിയിലേറെ ആളുകളുമെത്തി.
യുഎഇയില്‍ ബിസിനസുകാരനായ ഇഖ്ബാല്‍ തന്റെ ഫെറാരി കാറുമായാണ് മല്‍സരത്തിന് എത്തിയത്. ഭരണാധികാരികളുടെ ചിത്രങ്ങളും നാണയ മാതൃകയും യുഎഇ ദേശീയഗാനത്തിന്റെ കാലിഗ്രഫിയും ആകര്‍ഷക രീതിയിലാണ് കാറിനു പുറത്ത് സ്റ്റിക്കറിലൂടെ ചിത്രീകരിച്ചത്.
നാലു മാസത്തിലേറെ നീണ്ട അധ്വാനത്തിലൂടെ 5 ലക്ഷത്തോളം പുതിയ പൂക്കള്‍, ചെടികള്‍ എന്നിവ കൊണ്ടാണ് കൂറ്റന്‍ വിമാന മോഡലിന് അലങ്കാര പൊലിമ പകര്‍ന്നിരിക്കുന്നത്.
ഇന്നലെ രാത്രി റാശിദ് ആശുപത്രിയിലായിരുന്നു അന്ത്യം. ലെഫ് ജന. മസീന 2013ലാണ് ദുബൈ പൊലീസ് മേധാവിയായത്. നേരത്തെ ഡെപ്യൂട്ടി കമാന്‍ഡറായിരുന്നു.
ലോക സിനിമയില്‍ നിന്ന് 57 സിനിമകളുടെ ആദ്യപ്രദര്‍ശനത്തിന് ദുബൈ മേള വേദിയാകും. പശ്ചിമേഷ്യ, ഗള്‍ഫ് എന്നിവിടങ്ങളില്‍ ആദ്യ പ്രദര്‍ശനം നടക്കുന്ന 94 സിനിമകളും മേളയുടെ പ്രത്യേകതയാണ്.
ഗതാഗതനിരീക്ഷണത്തിനായി 2017 മധ്യത്തോടെ ദുബായ് എമിറേറ്റിൽ ഡ്രോണുകൾ ഉപയോഗിക്കും. ഗതാഗതത്തിരക്ക്, അപകടങ്ങൾ, തടസ്സങ്ങൾ തുടങ്ങിയവ അപ്പപ്പോൾ റിപ്പോർട്ട് ചെയ്യാനാണ് ഡ്രോണുകൾ ഉപയോഗപ്പെടുത്തുന്നത്.
ദുബൈയ് പാര്‍ക്ക്സ് ആന്റ് റിസോര്‍ട്ടിനോട് അനുബന്ധിച്ചാണ് ബോളിവുഡ് പാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്. ലോകത്തിലെ ആദ്യ ബോളിവുഡ് തീം പാര്‍ക്കാണിത്. ഉത്സവ സമാനമായ അന്തരീക്ഷത്തിലായിരുന്നു ഉദ്ഘാടനം.
വീട്ടില്‍ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നിര്‍ദേശങ്ങൾ ആധാരമാകിയുള്ള ഇന്‍സ്റ്റലേഷനുകള്‍ നഗരസഭയിലും പൊതുകേന്ദ്രങ്ങളിലും സ്ഥാപിക്കും. സ്കൂളുകളില്‍ ബോധവത്കരണ ഇത് സംബന്ധിച്ച പരിപാടികളും നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയും ദുബൈയും തമ്മില്‍ നടന്നത് 4800 കോടി ദിര്‍ഹത്തിന്റെ വ്യാപാരം. ദുബൈയുടെ മൊത്തം എണ്ണ ഇതര വ്യാപാരത്തിന്റെ ഏഴുശതമാനമാണിത്. 64700 കോടി ദിര്‍ഹമാണ് ഈ കാലയളവില്‍ രാജ്യത്തിന്റെ എണ്ണ ഇതര വ്യാപാരമൂല്യം.
മത്സ്യബന്ധനബോട്ടുകള്‍, ജെറ്റ് സ്കി, വാണിജ്യാടിസ്ഥാനത്തില്‍ ഓടുന്ന പായക്കപ്പലുകള്‍, ചരക്കുവസ്തുക്കള്‍ കടത്തുന്ന മരക്കപ്പല്‍, 35 മീറ്ററിലേറെ നീളമുള്ള യാത്രാബോട്ടുകള്‍ എന്നിവയ്ക്ക് കനാലിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.