സാധാരണ ബസ് ഷെല്‍ട്ടറുകളില്‍നിന്ന് വ്യത്യസ്തമായാണ് സ്മാര്‍ട്ട് ഷെല്‍ട്ടറുകള്‍. വിവിധ പണമിട പാടുകള്‍ നടത്താന്‍കൂടി സംവിധാനമുള്ളതാണ് സ്മാര്‍ട്ട് ഷെല്‍ട്ടറുകള്‍.
ദുബായ്: ദുബായിലെ വിവിധകേന്ദ്രങ്ങളിലായി സ്വകാര്യ പങ്കാളിത്തത്തോടെ ശീതീകരിച്ച നൂറ് സ്മാര്‍ട്ട് ബസ് ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചതായി ആര്‍.ടി.എ. അറിയിച്ചു. സാധാരണ ബസ് ഷെല്‍ട്ടറുകളില്‍നിന്ന് വ്യത്യസ്തമായാണ് സ്മാര്‍ട്ട് ഷെല്‍ട്ടറുകള്‍. വിവിധ പണമിട പാടുകള്‍ നടത്താന്‍കൂടി സംവിധാനമുള്ളതാണ് സ്മാര്‍ട്ട് ഷെല്‍ട്ടറുകള്‍.
ഡു വുമായി സഹകരിച്ച് സൗജന്യ വൈഫൈ, നോല്‍ കാര്‍ഡുകള്‍ വാങ്ങലും റീച്ചാര്‍ജിങ്ങും മൊബൈല്‍ ഫോണ്‍ ടോപ് അപ്, സര്‍ക്കാര്‍ ബില്ലുകള്‍ അടയ്ക്കല്‍, യാത്രാവിവരങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ക്കുപുറമെ ശീതളപാനീയങ്ങളും ലഘുഭക്ഷണങ്ങളും നല്‍കുന്ന കിയോസ്‌ക് എന്നിവയെല്ലാം സ്മാര്‍ട്ട് ഷെല്‍ട്ടറുകളില്‍ ഉണ്ട്.
2016 ന്റെ പാതിവരെയായി കാല്‍ ലക്ഷത്തിലേറെ ഇടപാടുകള്‍ ഈ ഷെല്‍ട്ടറുകള്‍ വഴി നടന്നതായി ആര്‍.ടി.എ. യുടെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി സി.ഇ.ഒ. അബ്ദുള്ള യൂസഫ് അല്‍ അലി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.