Currency

പ്രവാസികളുടെ പങ്കാളിത്തത്തോടെ നൂതനസംരംഭങ്ങള്‍ ആരംഭിക്കുന്നു

സ്വന്തം ലേഖകന്‍Sunday, November 20, 2016 1:51 pm

2012ല്‍ മലപ്പുറത്ത് കോളേജ് ആരംഭിച്ച കമ്പനി താമസിയാതെ ഔഷധ വിപണിയിലും രംഗത്തിറങ്ങും. അടുത്തവര്‍ഷം ആദ്യത്തോടെ ജനപ്രിയ മെഡിക്കല്‍സ് എന്ന പേരില്‍ കേരളത്തിലാകെ 141 ഫാര്‍മസികള്‍ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് പ്രവാസി സംഘം വൈസ് പ്രസിഡന്റും കമ്പനി ചെയര്‍മാനുമായ സി.കെ. കൃഷ്ണദാസും ജനറല്‍ മേനേജര്‍ പ്രദീപ് മേനോനും പത്രസമ്മേളനത്തില്‍ അറിയിച്ചു.

ദുബായ്: പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് രൂപവത്കരിച്ച മലപ്പുറം ആസ്ഥാനമായുള്ള പ്രവാസി ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കമ്പനി വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി. 2012ല്‍ മലപ്പുറത്ത് കോളേജ് ആരംഭിച്ച കമ്പനി താമസിയാതെ ഔഷധ വിപണിയിലും രംഗത്തിറങ്ങും. അടുത്തവര്‍ഷം ആദ്യത്തോടെ ജനപ്രിയ മെഡിക്കല്‍സ് എന്ന പേരില്‍ കേരളത്തിലാകെ 141 ഫാര്‍മസികള്‍ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് പ്രവാസി സംഘം വൈസ് പ്രസിഡന്റും കമ്പനി ചെയര്‍മാനുമായ സി.കെ. കൃഷ്ണദാസും ജനറല്‍ മേനേജര്‍ പ്രദീപ് മേനോനും പത്രസമ്മേളനത്തില്‍ അറിയിച്ചു.

സാലുറ്ററീസ് എന്ന പേരില്‍ ഔഷധനിര്‍മാണ രംഗത്തേക്കും കമ്പനി പ്രവേശിക്കും. ഇന്ത്യയിലെ ഔഷധ വിപണിയിലെ പകല്‍ക്കൊള്ള ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്. പ്രവാസികളുടെ താത്പര്യമനുസരിച്ച് ജനപ്രിയ മെഡിക്കല്‍ സ്റ്റോറുകള്‍ കമ്പനി സഥാപിച്ചു നല്‍കും.കേരളത്തിലെ നിര്‍മാണ രംഗത്തേക്കും കമ്പനി ഇറങ്ങും.

നിര്‍മാണ മേഖലയില്‍ പ്രവാസലോകത്തെ പരിചയസമ്പന്നരായവരെ ഉള്‍പ്പെടുത്തിയായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. 10 രൂപ മുഖവിലയുള്ള ഓഹരി വഴിയാണ് കമ്പനിയുടെ പ്രവര്‍ത്തന മൂലധനം സമാഹരിക്കുന്നത്. ഒരാള്‍ക്ക് പരമാവധി അമ്പത് ലക്ഷം രൂപയുടെ ഷെയറുകള്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x