Currency

ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കാത്ത തൊഴിലുടമകൾക്കെതിരെ കടുത്ത നടപടി

സ്വന്തം ലേഖകൻSaturday, November 19, 2016 8:58 am

ഡിസംബറിനകം സമ്പൂര്‍ണ ആരോഗ്യ ഇന്‍ഷൂറന്‍സ് സാധ്യമാക്കാത്ത പക്ഷം വന്‍തുക പിഴ ഈടാക്കുന്നത് അടക്കമുള്ള കടുത്ത നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചു.

ദുബായ്: ദുബായിൽ തൊഴിൽ ചെയ്യുന്നവർക്കും അവരുടെ ബന്ധുക്കള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ലഭ്യമാക്കാത്ത തൊഴിലുടമകൾക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. ഡിസംബറിനകം സമ്പൂര്‍ണ ആരോഗ്യ ഇന്‍ഷൂറന്‍സ് സാധ്യമാക്കാത്ത പക്ഷം വന്‍തുക പിഴ ഈടാക്കുന്നത് അടക്കമുള്ള കടുത്ത നടപടികൾ കൈക്കൊള്ളുമെന്നാണു അധികൃതർ അറിയിച്ചിരിക്കുന്നത്.

ഇക്കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും ഡി.എച്ച്.എ ഹെല്‍ത് ഫണ്ടിംഗ് വിഭാഗം ഡയറക്ടര്‍ ഡോ. ഹൈദര്‍ അല്‍ യൂസുഫ് വ്യക്തമാക്കി. ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ഒരുക്കാത്തത് നിയമലംഘനമായി തന്നെ കണക്കാക്കും. തൊഴിലുടമ ഇല്ലാത്ത വ്യക്തികളുടെ ഇന്‍ഷൂറന്‍സ് തുക സ്പോണ്‍സര്‍ ആണ് വഹിക്കേണ്ടത്. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പ്രീമിയം തുക ഈടാക്കരുതെന്നും നിർദേശമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x