digital education system
ദുബായ്: നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പഠനവും പരിശീലനവും ക്രമീകരിച്ചതായി ദുബായ് ദെയ്‌റയിലെ ശബരി ഇന്ത്യന്‍ സ്‌കൂള്‍ അറിയിച്ചു. ഇതിനായി വിദ്യാര്‍ഥികള്‍ക്ക് ഐപാഡ് ലഭ്യമാക്കും. സ്‌കൂള്‍ ഭാഗുകളുടെ ഭാരം കുറയ്ക്കുന്നതിലുപരി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പഠനം എളുപ്പമാക്കുകയാണ് ലക്ഷ്യമിടുന്നത്. പഠനത്തില്‍ മിടുക്കരായ മൂന്ന് വിദ്യാര്‍ഥികളെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കും.
മൂന്നു ഗ്രൂപ്പുകളാക്കിയ മറ്റു കുട്ടികളെ ഈ വിദ്യാര്‍ഥികളായിരിക്കും പരിശീലിപ്പിക്കുകയെന്ന് അല്‍ നജ എജുക്കേഷന്‍സിലെ ഇന്ത്യന്‍ സ്‌കൂള്‍സ് വിഭാഗം അസോഷ്യേറ്റ് ഡയറക്ടര്‍ കരന്‍ ബ്രോണ്‍ അറിയിച്ചു. ക്ലാസുകളില്‍ ഡിജിറ്റല്‍ വാതിലുകള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികള്‍ അധ്യയനത്തിന്റെ വിശാലമായ ലോകത്തേയ്ക്ക് പ്രവേശിക്കും. പാഠപുസ്തകങ്ങള്‍ക്ക് പകരം ടാബ് ലറ്റുകള്‍ നല്‍കുന്നതു വഴി വിദ്യാര്‍ഥികളെ പഠനത്തില്‍ കൂടുതല്‍ തത്പരരാക്കുകയാണ് ലക്ഷ്യം.
ഡിജിറ്റല്‍ ടെക്സ്റ്റ് ബുക്കുകള്‍ സര്‍ഗാത്മക പഠനത്തിന് ഏറെ സഹായകമാകുമെന്നും പ്രതീക്ഷിക്കുന്നു. വിദ്യാര്‍ഥികളുടെ മനസ്സില്‍ മാത്രമല്ല, ഹൃദയത്തിലും തൊടുക എന്ന ലക്ഷ്യമാണ് ശബരി സ്‌കൂളിനുള്ളതെന്നും അവര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.