പ്രായമായവര്‍, ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ എന്നിവരുള്‍പ്പെടെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വാക്സീന് ലഭ്യമാക്കിയതിനു പിന്നാലെയാണ് എല്ലാവര്ക്കും വാക്സീന് എന്ന ലക്ഷ്യത്തിലേക്കു യുഎഇ കടക്കുന്നത്. ആദ്യം പ്രായവ്യത്യാസങ്ങളില്ലാതെ എല്ലാവര്ക്കും വാക്സീന് നല്കിത്തുടങ്ങിയെങ്കിലും പിന്നീടത് 40 വയസിനു മുകളിലുള്ളവര്‍ക്കു മാത്രമാക്കിയിരുന്നു.
ലോകത്തെ മുഴുവന്‍ അമ്മമാര്‍ക്കും ആശംസ നേര്‍ന്ന് ദുബായ് ഭരണാധികാരി കൂടിയായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തും. സംസ്കാരത്തെ രൂപപ്പെടുത്തുന്നതിലും നയിക്കുന്നതിലും സമാനതയില്ലാത്ത ദൗത്യമാണ് അമ്മമാര്‍ നിര്‍വഹിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. നാളെയാണ് അറബ് രാജ്യങ്ങള്‍ മാതൃദിനമായി ആചരിക്കുന്നത്.
എയര്‍പോര്‍ട്ടിലെ മുഴുവന്‍ നടപടികളും രേഖകളില്ലാതെ മുഖം കാണിച്ചു പൂര്‍ത്തീകരിക്കാന്‍ അനുവദിക്കുന്നതാണ് അടുത്തിടെ ഏര്‍പ്പെടുത്തിയ ഈ അത്യാധുനിക സാങ്കേതിക സംവിധാനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഈ സംവിധാനം. മറ്റിടങ്ങളിലേക്കും ഈ സംവിധാനം വിപുലപ്പെടുത്താനുള്ള നീക്കത്തിലാണ് എമിഗ്രേഷന്‍ അധികൃതര്‍.
2021-22 അധ്യയന വര്‍ഷം ദുബായിലെ സ്വകാര്യ സ്കൂളുകളില്‍ ഫീസ് വര്‍ധനയില്ല. രക്ഷിതാക്കള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനം നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതിറിറ്റി (കെഎച്ഡിഎ) ആണ് അറിയിച്ചത്. തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷമാണ് ദുബായില്‍ സ്കൂള്‍ ഫീസുകള്‍ക്ക് മാറ്റമുണ്ടാകാത്തത്.
ഇത് മൂന്നാം തവണയാണ് അവാര്‍ഡ് ലഭിക്കുന്നത്. 2013, 16 വര്‍ഷങ്ങളിലും ആര്‍ടിഎ ഈ അവാര്‍ഡ് നേടിയിരുന്നു. ബ്രിട്ടനു വെളിയില്‍ ഈ അവാര്‍ഡ് നേടുന്ന ആദ്യ സര്‍ക്കാര്‍ സ്ഥാപനം കൂടിയാണ് ആര്‍ടിഎ.
വാണിജ്യ- വ്യവസായ രംഗം സജീവമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. എണ്ണമറ്റ സാമ്പത്തിക ഉത്തേജക പാക്കേജുകളും കഴിഞ്ഞ വര്‍ഷം ഭരണാധികാരികള്‍ പ്രഖ്യാപിച്ചതും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഗുണം ചെയ്തിരുന്നു. പ്രവാസി കുടുംബങ്ങളുടെ വരുമാനത്തില്‍ നല്ലൊരു പങ്ക് ചെലവിടുന്ന വിദ്യാഭ്യാസ രംഗത്തും സര്‍ക്കാറും സ്ഥാപനങ്ങളും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏതു ദിവസവും സമയ ഭേദമില്ലാതെ വാക്സീന് എത്തിക്കാന്‍ മെഡിക്കല്‍ സംവിധാനങ്ങളോടെ 2 വാഹനങ്ങള്‍ ഇതിനകം സജ്ജമായി. വാഹനത്തിനകം വിശാലമായ മെഡിക്കല്‍ സെന്ററാണ്. കുത്തിവയ്പിനായി 11 കൗണ്ടറുകളുണ്ട്. ദുബായ് ഹെല്‍ത്ത് അതോറിറ്റിയില്‍ നിന്നുള്ള 11 ഡോക്ടര്‍മാരും നഴ്സുമാരും ക്ലിനിക്കിലുണ്ട്. കൂടാതെ യൂണിവഴ്സിറ്റി ഉദ്യോഗസ്ഥരും സഹായത്തിനുണ്ട്.
11 റൂട്ടുകളില്‍ മാര്‍ച്ച് പത്തു മുതല്‍ മാറ്റമുണ്ടാകും. ദുബായ്, ഷാര്‍ജ, ഹത്ത എന്നിവയ്ക്കിടയില്‍ ഏഴ് പുതിയ റൂട്ടുകള്‍ പ്രവര്‍ത്തിക്കും. 10 മുതല്‍ റൂട്ട് സി 07 റദ്ദാക്കും. പകരം സി05, സി06 എന്നീ പുതിയ റൂട്ടുകള്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാമെന്നും ആര്‍ടിഎ വെബ് സൈറ്റില്‍ വ്യക്തമാക്കി. ഇതിനൊപ്പം ചില ഇന്റര്‍സിറ്റി ബസ് റൂട്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്നും പുതിയ ചില റൂട്ടുകള്‍ ആരംഭിക്കുകയാണെന്നും വ്യക്തമാക്കി.
റമദാനില്‍ പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി പള്ളികള്‍ക്കോ വീടുകള്‍ക്കോ മറ്റേതെങ്കിലും പൊതു സ്ഥലങ്ങള്‍ക്കോ പുറത്ത് കൂടാരങ്ങള്‍ അനുവദിക്കില്ല. കോവിഡ് വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. യു.എ.ഇയിലെ മറ്റു എമിറേറ്റുകളും റമദാന് തമ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയേക്കും എന്നാണ് സൂചന.
സന്ദര്‍ശക, ടൂറിസ്റ്റ് വീസയിലെത്തി 2020 ഡിസംബര്‍ 28ന് മുന്‍പ് സമയപരിധി കഴിഞ്ഞവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇവര്‍ക്ക് ഈ മാസം 31 വരെ പിഴയടയ്ക്കാതെയും മറ്റു ഫീസുകള്‍ നല്‍കാതെയും രാജ്യത്ത് താമസിക്കാം.