Currency

റൂട്ടുകള്‍ മാറ്റിയും പുതിയവ തുടങ്ങിയും ദുബായ് ആര്‍ടിഎ; മാറ്റം മാര്‍ച്ച് 10 മുതല്‍

സ്വന്തം ലേഖകന്‍Friday, March 5, 2021 2:20 pm

ദുബായ്: റൂട്ടുകള്‍ മാറ്റിയും പുതിയവ തുടങ്ങിയും ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി. 11 റൂട്ടുകളില്‍ മാര്‍ച്ച് പത്തു മുതല്‍ മാറ്റമുണ്ടാകും. ദുബായ്, ഷാര്‍ജ, ഹത്ത എന്നിവയ്ക്കിടയില്‍ ഏഴ് പുതിയ റൂട്ടുകള്‍ പ്രവര്‍ത്തിക്കും. 10 മുതല്‍ റൂട്ട് സി 07 റദ്ദാക്കും. പകരം സി05, സി06 എന്നീ പുതിയ റൂട്ടുകള്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാമെന്നും ആര്‍ടിഎ വെബ് സൈറ്റില്‍ വ്യക്തമാക്കി. ഇതിനൊപ്പം ചില ഇന്റര്‍സിറ്റി ബസ് റൂട്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്നും പുതിയ ചില റൂട്ടുകള്‍ ആരംഭിക്കുകയാണെന്നും വ്യക്തമാക്കി.

ദുബായ്, ഷാര്‍ജ, ഹത്ത എന്നിവയ്ക്കിടയില്‍ ഏഴ് പുതിയ റൂട്ടുകള്‍ പ്രവര്‍ത്തിക്കും. ഇ303, ഇ 306,ഇ 307,ഇ 307 എ, ഇ400, ഇ411,ഇ16 എന്നിവയാണ് പുതിയ റൂട്ടുകള്‍. ഇ 303 യൂണിയന്‍ സ്‌ക്വയര്‍ മെട്രോ സ്റ്റേഷന്‍- ഷാര്‍ജ അല്‍ ജുബൈല്‍ ബസ് സ്റ്റേഷന്‍. ഇ 306 അല്‍ ഗുബൈബ ബസ് സ്റ്റേഷനും -ഷാര്‍ജ അല്‍ ജുബൈല്‍ ബസ് സ്റ്റേഷന്‍. ഇ307 ദേരസിറ്റിസെന്റര്‍-അല്‍ ജുബൈല്‍, ഇ307എ അബുഹെയ്ല്‍ മെട്രോ സ്റ്റേഷന്‍-അല്‍ജുബൈല്‍, ഇ-400 യൂണിയന്‍ സ്്ക്വയര്‍ മെട്രോ സ്റ്റേഷന്‍-അജ്മാന്‍ ബസ് സ്റ്റേഷന്‍, ഇ411 എത്തിസലാത്ത് മെട്രോ സ്റ്റേഷന്‍-അജ്മാന്‍ ബസ് സ്റ്റേഷന്‍, ഇ16 സബ്ക- ഹത്ത എന്നിങ്ങനെയാണ് പുതിയ സര്‍വീസുകള്‍. അബു ഹെയില്‍ മെട്രോ സ്റ്റേഷന്‍ മുതല്‍ യൂണിയന്‍ സക്വയര്‍ ബസ് സ്റ്റേഷന്‍ വരെ റൂട്ട് 5, അല്‍ ഗുബൈബ ബസ് സ്റ്റേഷന്‍ മുതല്‍ ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിവരെ റൂട്ട് 6 എന്നീ പുതിയ രണ്ട് റൂട്ടുകളും തുടങ്ങി.

റൂട്ട് 28,സി18, എഫ് 70 എന്നിവ പുതിയതായി തുറന്ന ഊദ് മേത്ത ബസ് സ്റ്റേഷന്‍ വരെയുണ്ടാകും. മുന്‍പ് ഇവ ലാംസി പ്ലാസയിലാണ് ആരംഭിച്ചിരുന്നത്. റൂട്ട് എഫ്03 മിര്‍ദിഫിലേക്കു കൂടി നീട്ടിയിട്ടുണ്ട്. റൂട്ട് 367,എഫ്10 എന്നിവ മിര്‍ദിഫ് സിറ്റി സെന്റര്‍ ഭാഗത്തേക്ക് തിരിച്ചുവിടും. റൂട്ട് എക്‌സ് 23 അല്‍ ഗുബൈബ ബസ് സ്റ്റേഷനിലേക്കും ഊദ് മേത്ത സ്റ്റേഷനിലേക്കും സര്‍വീസ് നടത്തും. മുന്‍പ് ഗോള്‍ഡ് സൂഖ് വരെ നടത്തിയിരുന്ന സര്‍വീസുകളാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x