Currency

യുഎഇയിലെത്തി വിസ കാലാവധി കഴിഞ്ഞവര്‍ക്ക് തിരിച്ചുപോകാനുള്ള സമയം നീട്ടി

സ്വന്തം ലേഖകന്‍Monday, March 1, 2021 5:14 pm

ദുബായ്: സന്ദര്‍ശക, ടൂറിസ്റ്റ് വീസകളില്‍ യുഎഇയിലെത്തി സമയപരിധി കഴിഞ്ഞ് താമസിക്കുന്നവര്‍ക്ക് തിരിച്ചുപോകാനുള്ള തീയതി ഈ മാസം 31 വരെ നീട്ടി. ഇതിനായി അപേക്ഷിച്ച പലര്‍ക്കും ആനുകൂല്യം ലഭിച്ചുവെന്ന് ഉറപ്പാക്കിയതായി ട്രാവല്‍ ഏജന്‍സികളും വ്യക്തമാക്കി. ഇന്ത്യന്‍ നയതന്ത്രാലയങ്ങളും ഇക്കാര്യം ശരിവച്ചു. സമയം നീട്ടി നല്‍കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ ഡിസംബര്‍ 27ന് ഉത്തരവിട്ടിരുന്നു.

യുഎഇ നല്‍കുന്ന ഈ ആനുകൂല്യം കോവിഡ് ദുരിതമനുഭവിക്കുന്ന മലയാളികളടക്കമുള്ള ഒട്ടേറെ ഇന്ത്യക്കാര്‍ക്കും വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ യുഎഇയില്‍ കുടുങ്ങിപ്പോയ യൂറോപ്പ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കും ഏറെ ഗുണകരമാകും.

സന്ദര്‍ശക, ടൂറിസ്റ്റ് വീസയിലെത്തി 2020 ഡിസംബര്‍ 28ന് മുന്‍പ് സമയപരിധി കഴിഞ്ഞവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇവര്‍ക്ക് ഈ മാസം 31 വരെ പിഴയടയ്ക്കാതെയും മറ്റു ഫീസുകള്‍ നല്‍കാതെയും രാജ്യത്ത് താമസിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x