ദുബായ്: മികച്ച ഗതാഗത നയങ്ങള്‍ക്കും നടപടികള്‍ക്കുമുള്ള പ്രിന്‍സ് മൈക്കേല്‍ ഇന്റര്‍നാഷണല്‍ റോഡ് സേഫ്റ്റി അവാര്‍ഡ് 2020 ആര്‍ടിഎയ്ക്ക് (ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി) ലഭിച്ചു. ഇത് മൂന്നാം തവണയാണ് അവാര്‍ഡ് ലഭിക്കുന്നത്. 2013, 16 വര്‍ഷങ്ങളിലും ആര്‍ടിഎ ഈ അവാര്‍ഡ് നേടിയിരുന്നു. ബ്രിട്ടനു വെളിയില്‍ ഈ അവാര്‍ഡ് നേടുന്ന ആദ്യ സര്‍ക്കാര്‍ സ്ഥാപനം കൂടിയാണ് ആര്‍ടിഎ.
ഒരു ലക്ഷം ജനസംഖ്യയില്‍ റോഡപകടം മൂലമുള്ള മരണങ്ങള്‍ വെറും 2.3 ആയി കുറയ്ക്കാന്‍ കഴിഞ്ഞെന്നും ആഹ്ലാദം പകരുന്നതാണ് അവാര്‍ഡ് എന്നും ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സിഇഒ മെയ്ത്ത ബിന്‍ അദായി വ്യക്തമാക്കി. ഇതിനു പുറമേ 2016 മുതല്‍ 19 വരെയുള്ള കാലഘട്ടത്തില്‍ റോഡുകളുടെ നീളം 107% വര്‍ധിപ്പിക്കാനായി.
8715 കി.മീ റോഡുകള്‍ 18000 കി.മീ ആക്കി. സൈക്ലിങ് ട്രാക്കുകളും കാല്‍നടയാത്രയ്ക്കുള്ള പാലങ്ങളും തുരങ്കങ്ങളും വിപുലമാക്കി. 2006ല്‍ സൈക്ലിങ് ട്രാക്കുകള്‍ വെറും 10 കി.മീ ആയിരുന്നത് 2019ല്‍ 425 കി.മീ ആയി. കാല്‍നടപ്പാലങ്ങളും തുരങ്കങ്ങളും 13 എണ്ണത്തില്‍ നിന്ന് 119 ആക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.