ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ദേശീയ സഹിഷ്ണുത മന്ത്രാലയം ലോകത്തെ ഏറ്റവും വലിയ പൂക്കളമൊരുക്കുന്നു. ഈ മാസം 22 മുതല്‍ 24 വരെ ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ നടക്കുന്ന ദേശീയ സഹിഷ്ണുതാ ഉത്സവത്തോടനുബന്ധിച്ചാണ് ഈ ഗിന്നസ് റെക്കോര്‍ഡ് പൂക്കളം യാഥാര്‍ഥ്യമാവുക.
ഞായറാഴ്ച പെയ്ത കനത്ത മഴയില്‍ ദുബായ് മാളിലെ ചില ഭാഗങ്ങളില്‍ വെള്ളം കയറി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമെത്തെ ഷോപ്പിങ് മാളെന്ന് അറിയപ്പെടുന്ന ദുബായ് മാളിന്റെ താഴത്തെ നിലയിലും ചില കടകളിലും പാര്‍ക്കിങ് ഏരിയയിലുമാണ് വെള്ളം കയറിയത്. മാളില്‍ വെള്ളം കെട്ടികിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നു മെട്രോ സ്റ്റേഷനുകള്‍ വികസിപ്പിക്കാന്‍ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി(ആര്‍ടിഎ) കരാര്‍ നല്കി. അഞ്ചു വര്‍ഷത്തിനുള്ളില്‍ 40 മെട്രോ സ്റ്റേഷനുകളുടെയും മറൈന്‍ സ്റ്റേഷനുകളുടെയും വികസനം നടപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മാത്തര്‍ അല്‍ തായര്‍ അറിയിച്ചു.
ഗതാഗത നിയമലംഘനം ആവര്ത്തിക്കാത്തവരുടെ ഫൈനിലാണ് ഗണ്യമായ ഇളവ് അനുവദിക്കുന്നത്. ഫെബ്രുവരി മുതല്‍ മൂന്നു മാസത്തേക്ക് 25 ശതമാനം ഇളവ് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പദ്ധതിക്ക് തുടക്കം. തുടര്‍ന്നുള്ള ആറു മാസത്തേക്ക് ഒരു നിയമലംഘനവും വരുത്താത്തവര്‍ക്ക് 50 ശതമാനം ഇളവായിരുന്നു നല്‍കിയിരുന്നത്. ഒമ്പത് മാസത്തേക്ക് നിയമലംഘനം നടത്താത്തവര്‍ക്ക് 75 ശതമാനം ഇളവാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ് അനുവദിക്കുന്ന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് വ്യാഴാഴ്ച ദുബായില്‍ തുടക്കമായി. ഇതനുസരിച്ച് 2019 ഫെബ്രുവരി ഏഴു മുതല്‍ ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടിട്ടില്ലാത്തവര്ക്ക് തങ്ങളുടെ നേരത്തേയുള്ള പിഴകളില്‍ 75 ശതമാനം ഇളവ് അനുവദിക്കുമെന്ന് പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
ശൈഖ് സാഇദ് റോഡില്‍ ദുബായ് റണ്‍ ചരിത്രം കുറിക്കും. വെള്ളിയാഴ്ച രാവിലെയാണ് ദുബായ് റണ്‍ നടക്കുക. ഇതിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മികച്ച ആരോഗ്യത്തിലേക്ക് നടന്നടുക്കുന്നതിനായി നഗരത്തില്‍ തുടരുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിനോടനുബന്ധിച്ചാണ് ദുബായ് റണ്‍. ഇതിന് ട്രാക്ക് തീര്‍ക്കുന്നത് ഇടതടവില്ലാതെ വാഹനങ്ങള്‍ ചീറിപ്പായുന്ന ശൈഖ് സാഇദ് റോഡാണ്.
സ്തനാര്‍ബുദത്തിനെതിരായ ബോധവത്കരണം ലക്ഷ്യമിട്ടും രോഗികളോടും രോഗം അതിജീവിച്ചവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും 4500ല്‍ അധികം പേര് പങ്കെടുത്ത സൈക്കില്‍, ബൈക്ക് റാലിയായിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണം. രോഗം നേരത്തെ തിരിച്ചറിഞ്ഞ് അതുകൊണ്ടുകാവുന്ന വ്യക്തിപരവും സാമൂഹികവുമായ ആഘാതങ്ങള്‍ ഒഴിവാക്കുകയാണ് ബോധവത്കരണത്തില്‍ പ്രധാനം.
മൂടല്‍ മഞ്ഞും പ്രതീക്ഷിക്കാം. അടുത്തയാഴ്ച യുഎഇയില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. 7 അടി വരെ ഉയരത്തില്‍ തിരകള്‍ രൂപം കൊള്ളുമെന്നതിനാല്‍ കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നു ദുബായ് പൊലീസ് മുന്നറിയിപ്പു നല്കി.
ദുബായില്‍ സ്കൂള്‍ ബസുകളിലെ സുരക്ഷാസംവിധാനങ്ങള്‍ വിലയിരുത്താനുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കി ആര്‍ടിഎ. 50 സ്കൂളുകളിലെ 917 ബസുകളില്‍ നടത്തിയ പരിശോധനകളില്‍ 538 നിയമലംഘനങ്ങള്‍ കണ്ടെത്തി. പാളിച്ചകള്‍ വിലയിരുത്തി പിഴചുമത്തുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്യും. കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജുവല്‍ ഓഫ് ദ് ക്രീക്ക് പദ്ധതി മേഖലയിലേക്കുള്ള ടണലിന്റെയും റോഡിന്റെയും പണി പൂര്‍ത്തിയായി. അല്‍ മക്തൂം, ഫ്ലോട്ടിങ് പാലങ്ങള്‍ക്കിടയിലാണ് ജുവല്‍ ഓഫ് ദ് ക്രീക്ക്. 1.4 കിലോമീറ്റര്‍ ടണലും 7 കിലോമീറ്റര്‍ റോഡുമാണ് പൂര്‍ത്തിയായത്. പദ്ധതിയുടെ ഗ്രൗണ്ട്, ബേസ്മെന്റുകളെ ബനിയാസ് സ്ട്രീറ്റ്, അല്‍ ഇത്തിഹാദ് സ്ട്രീറ്റ് എന്നിവയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.