Currency

കനത്ത മഴ; ദുബായ് മാളിലെ കടകളില്‍ വെള്ളം കയറി, പ്രവര്‍ത്തനത്തെ ബാധിച്ചില്ല

സ്വന്തം ലേഖകന്‍Monday, November 11, 2019 11:56 am

ദുബായ്: ഞായറാഴ്ച പെയ്ത കനത്ത മഴയില്‍ ദുബായ് മാളിലെ ചില ഭാഗങ്ങളില്‍ വെള്ളം കയറി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമെത്തെ ഷോപ്പിങ് മാളെന്ന് അറിയപ്പെടുന്ന ദുബായ് മാളിന്റെ താഴത്തെ നിലയിലും ചില കടകളിലും പാര്‍ക്കിങ് ഏരിയയിലുമാണ് വെള്ളം കയറിയത്. മാളില്‍ വെള്ളം കെട്ടികിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കനത്ത മഴ ദുബായ് മാളിനെ ബാധിച്ചതായി റിയല്‍ എസ്റ്റേറ്റ് ഡെലവലപ്പറായ എമാര്‍ പ്രോപ്പര്‍ട്ടീസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ചോര്‍ച്ചയുണ്ടായി. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മാളില്‍ പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിച്ചിട്ടില്ല. പ്രശ്‌നങ്ങള്‍ സന്ദര്‍ശകരെ ബാധിക്കാതിരിക്കാന്‍ ജീവനക്കാര്‍ രംഗത്തുണ്ടെന്നും എമാര്‍ വക്താവ് അറിയിച്ചു.

കടകളില്‍ വെള്ളം കയറാതെ ജീവനക്കാര്‍ നിലം തുടച്ച് വൃത്തിയാക്കുകയായിരുന്നു. ദുബായ് ഡൗണ്‍ടൗണിലെ പ്രശസ്തമായ ദുബായ് മാളിന്റെ വിസ്തീര്‍ണം 59 ലക്ഷം ചതുരശ്ര അടിയാണ്. 1300ല്‍ അധികം കടകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x