Currency

ദുബായില്‍ ലോകത്തെ ഏറ്റവും വലിയ പൂക്കളം ഒരുക്കുന്നു

സ്വന്തം ലേഖകന്‍Tuesday, November 12, 2019 12:19 pm

ദുബായ്: ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ദേശീയ സഹിഷ്ണുത മന്ത്രാലയം ലോകത്തെ ഏറ്റവും വലിയ പൂക്കളമൊരുക്കുന്നു. ഈ മാസം 22 മുതല്‍ 24 വരെ ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ നടക്കുന്ന ദേശീയ സഹിഷ്ണുതാ ഉത്സവത്തോടനുബന്ധിച്ചാണ് ഈ ഗിന്നസ് റെക്കോര്‍ഡ് പൂക്കളം യാഥാര്‍ഥ്യമാവുക.

1,00000 ചതുരശ്ര അടിയില്‍ (രണ്ട് ഫുട്‌ബോള്‍ ഗ്രൗണ്ടുകളേക്കാള്‍ വലുപ്പം) ഒരുങ്ങുന്ന പൂക്കളത്തില്‍ യുഎഇയില്‍ താമസക്കാരായ 150 രാജ്യങ്ങളില്‍ നിന്നുള്ള 5000ത്തിലേറെ സന്നദ്ധപ്രവര്‍ത്തകരാണ് പങ്കെടുക്കുക. ഇതിനുപുറമെ കലാപ്രദര്‍ശനങ്ങളും 15000 ലേറെ ആളുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളും ഉള്‍പ്പെടുന്ന സഹിഷ്ണുതാ ഘോഷയാത്രയും വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

യുഎഇയിലെ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും ഉത്സവത്തില്‍ പങ്കെടുക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x