
ദുബായ്: യുഎഇയുടെ കിഴക്കന്‍ മേഖലകളിലും ഒമാനിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത. മൂടല്‍ മഞ്ഞും പ്രതീക്ഷിക്കാം. അടുത്തയാഴ്ച യുഎഇയില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. 7 അടി വരെ ഉയരത്തില്‍ തിരകള്‍ രൂപം കൊള്ളുമെന്നതിനാല്‍ കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നു ദുബായ് പൊലീസ് മുന്നറിയിപ്പു നല്‍കി.
ഒറ്റയ്ക്കു കടലില്‍ ഇറങ്ങുകയോ വിജന തീരങ്ങളില്‍ പോകുകയോ അരുത്. മൂടല്‍ഞ്ഞിനു സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചു. ഒമനിലെ വുസ്ത, തെക്കന്‍ ഷാര്‍ഖിയ മേഖലകളില്‍ 2 ദിവസത്തിനകം കനത്ത മഴയ്ക്കു സാധ്യതയുണ്ട്. യുഎഇയുടെ എല്ലാ ഭാഗങ്ങളിലും അടുത്തയാഴ്ച മഴ പ്രതീക്ഷിക്കാം.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പുകളും റോഡുകളിലെ ഇലക്ട്രോണിക് ബോര്‍ഡുകളില്‍ വരുന്ന നിര്‍ദേശങ്ങളും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.