യാസ് മാള്‍, ദ് മാള്‍, അല്‍ജിമി മാള്‍, അല്‍വഹ്ദ മാള്‍, മുഷ്രിഫ് മാള്‍, ഖാലിദിയ മാള്‍, അല്‍റാഹ മാള്‍, മസ്്യദ് മാള്‍, സൂഖ് മദീന അല്‍ സായിദ്, അല്‍ഐനിലെ ഔട്ട്ലറ്റ് മാള്‍, അല്ഫോഹ മാള്‍ എന്നിവിടങ്ങളില്‍ പെരുന്നാള്‍ ദിനത്തില്‍ വമ്പന്‍ ആദായവില്പന പ്രഖ്യാപിച്ചിട്ടുണ്ട്. യാസ് മാളില്‍ 1000 ദിര്‍ഹമിന് മുകളില്‍ സാധനങ്ങള്‍ വാങ്ങിയാല്‍ നികുതി വേണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.